മിഥുന്‍ ചക്രവര്‍ത്തി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

കൊല്‍ക്കത്ത| WEBDUNIA|
PRO
പശ്ചിമബംഗാളില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്ന നടന്‍ മിഥുന്‍ ചക്രവര്‍ത്തി, എസ്.എഫ്.ഐ. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഋതബ്രത ബാനര്‍ജി എന്നിവര്‍ ഉള്‍പ്പെടെ ആറുപേര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.

രാജ്യസഭാ സീറ്റ് നല്‍കിയതില്‍ സന്തോഷമുണ്ടെന്നും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്നും മിഥുന്‍ ചക്രവര്‍ത്തി പ്രതികരിച്ചു. പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടി തീരുമാനം താന്‍ അംഗീകരിക്കുകയായിരുന്നുവെന്നും ഋതബ്രത പറഞ്ഞു.

തൃണമൂല്‍ പിന്തുണയോടെ മത്സരിക്കുന്ന മിഥുന്‍ ചക്രവര്‍ത്തിക്കൊപ്പം ചിത്രകാരന്‍ ജൊഗന്‍ ചൗധരി, വ്യവസായിയായ കെ.ഡി.സിങ്, പത്രപ്രവര്‍ത്തകന്‍ അഹമ്മദ് ഹസ്സന്‍ എന്നിവരും കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഹമ്മദ് സയ്യിദ് മാലിഹബാദി എന്നിവരാണ് സമര്‍പ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :