ബൂട്ടാസിങ് പുതിയ ലാവണത്തിലേക്ക്

ന്യൂഡല്‍ഹി| WEBDUNIA|

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഭൂട്ടാ സിംഗിനെ ദേശീയ പട്ടികജാതി കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചു.

കേന്ദ്രമന്ത്രി പദവി കൂടതെ ബിഹാര്‍ ഗവര്‍ണ്ണറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബിഹാറില്‍ പ്രസിഡന്‍റ് ഭരണം ഏര്‍പ്പെടുത്താനുള്ള ഭൂട്ടായുടെ ശുപാര്‍ശയ്ക്കെതിരെ സുപ്രീം കോടതി വിമര്‍ശനത്തെ തുടര്‍ന്ന് ഭൂട്ടാ സിംഗ് രാജിവയ്ക്കുകയായിരുന്നു.

കമ്മീഷന്‍റെ വൈസ് ചെയര്‍മാനായി നരേന്ദ്ര എം. കാംബിളിനെ നിയമിച്ചു. കമ്മീഷനിലെ മറ്റംഗങ്ങള്‍ സത്യ ബെന്‍, മഹിന്ദര്‍ ബൗധ്, മൃത്യഞ്ജയ നാഗരാജ് എന്നിവരാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :