ബന്ധം തുടരാന്‍ കഴിയില്ല; പാകിസ്ഥാന് മന്‍‌മോഹന്‍ സിംഗിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
- പാക് ബന്ധം കൂടുതല്‍ വഷളാകുന്ന സാഹചര്യത്തില്‍ പാകിസ്ഥാന് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന്റെ മുന്നറിയിപ്പ്. ഇന്ത്യന്‍ സൈനികരോടുള്ള പ്രാകൃത നടപടിക്ക്‌ ശേഷവും പാകിസ്ഥാനുമായുള്ള ബന്ധം പഴയതുപോലെ തുടരാനാകില്ലെന്ന്‌ മന്‍‌മോഹന്‍ സിംഗ് വ്യക്തമാക്കി.

സൈനികരുടെ മൃതദേഹം വികൃതമാക്കിയവര്‍ക്കെതിരേ പാകിസ്ഥാന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാകിസ്ഥാന്‍ ഇത്‌ നിഷേധിക്കുകയാണല്ലോയെന്ന ചോദ്യത്തിന്‌ അവര്‍ അത്‌ മനസിലാക്കുമെന്നാണ്‌ പ്രതീക്ഷയെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

പാകിസ്ഥാനോടുള്ള തുടര്‍ സമീപനം എങ്ങനെയായിരിക്കുമെന്ന ചോദ്യത്തിന്‌ അത്‌ പരസ്യമായി പറയാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 65 വയസു കഴിഞ്ഞ പാക്‌ പൗരന്‍മാര്‍ക്ക്‌ അതിര്‍ത്തിയില്‍ വീസ ഓണ്‍ അറൈവല്‍ സംവിധാനം ചൊവ്വാഴ്ച മുതല്‍ ഏര്‍പ്പെടുത്താന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. എന്നാല്‍ അതിര്‍ത്തിയിലെ സംഘര്‍ഷസ്ഥിതിയുടെ പശ്ചാത്തലത്തില്‍ ഈ സൗകര്യം തല്‍ക്കാലം മരവിപ്പിച്ചിരിക്കുകയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :