അസം|
rahul balan|
Last Modified ശനി, 2 ഏപ്രില്‍ 2016 (11:09 IST)
പശ്ചിമ ബംഗാളിലും അസമിലും ആദ്യഘട്ട വോട്ടെടുപ്പ് നടക്കേണ്ട മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഇരു സംസ്ഥാനങ്ങളിലും തിങ്കളാഴ്ച്ചയാണ് വോട്ടെടുപ്പ്. ബംഗാളിലെ
18 സീറ്റുകളിലും അസമിലെ 65 മണ്ഡലങ്ങളിലുമാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക.
അസമില്‍ തൊഴിലാളികളുടെ വോട്ട് ലക്ഷ്യമിട്ടാണ് ഇരു കക്ഷികളും ആദ്യ വോട്ടെടെപ്പിന് ഇറങ്ങുന്നത്. കോണ്‍ഗ്രസിന് മിക്ക മണ്ഡലങ്ങളിലും ബി ജെ പി ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കോണ്‍ഗ്രസില്‍ നിന്നും മണ്ഡലങ്ങള്‍ പിടിച്ചെടുക്കാമെന്നാണ് ബി ജെ പി കണക്ക് കൂട്ടുന്നത്. ഇരു കക്ഷികള്‍ക്കും വെല്ലുവിളി ഉയര്‍ത്തി ബജറുദ്ദീന്‍ അജ്മലിന്റെ എ ഐ യു ഡി എഫും മത്സര രംഗത്തുണ്ട്. ബംഗാളില്‍ കോണ്‍ഗ്രസും സി പി എമ്മും തമ്മില്‍ ഉള്ള ധാരണ തൃണമൂലില്‍ നിന്നും സീറ്റുകള്‍ പിടിച്ചെടുക്കാന്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷ. ബി ജെ പിയും ഇവിടെ മികച്ച നേട്ടം കൊയ്യാം എന്ന പ്രതീക്ഷയിലാണ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹൂല്‍ ഗാന്ധി ഇന്ന് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കും.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ
ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം