പത്ത് രൂപയുടെ പേരില്‍ അമ്മയെ തീകൊളുത്തി

രാജമുദ്രെ| WEBDUNIA|
PRO
PRO
ആന്ധ്രാപ്രദേശില്‍ പത്ത് രൂപയുടെ പേരില്‍ മകന്‍ അമ്മയെ തീകൊളുത്തി. ഈസ്റ്റ് ഗോദാവരി ജില്ലയിലെ കഡിയം മണ്ഡല്‍ ഗ്രാമത്തിലാണ് സംഭവം. മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനാലാണ് ആക്രമണം.

അംബേദ്ക്കര്‍ എന്നയാള്‍ മദ്യം വാങ്ങാനായി ദുര്‍ഗാ ഭായിയോട് പത്ത് രൂപ ആവശ്യപ്പെട്ടു. എന്നാല്‍ അമ്മ ഇത് നല്‍കിയില്ല.

തുടര്‍ന്ന് മകന്‍ അമ്മയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. അമ്മ നിലവിളിച്ച് കൊണ്ട് പുറത്തേക്ക് ഓടി. പരിസരവാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. 50 ശതമാനം പൊള്ളലേറ്റ ഇവരുടെ നില ഗുരുതരമല്ല. പൊലീസ് മകനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :