പത്തൊന്‍മ്പത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവിക സേനയുടെ പിടിയില്‍

രാമേശ്വരം| WEBDUNIA| Last Modified വ്യാഴം, 19 സെപ്‌റ്റംബര്‍ 2013 (13:09 IST)
PTI
PTI
ശ്രീലങ്കന്‍ നാവിക സേന പത്തൊന്‍മ്പത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റു ചെയ്തു. അറസ്റ്റിലായ പത്തൊന്‍മ്പത് പേരും തമിഴ്നാട് സ്വദേശികളാണ്. ഇവരുടെ ബോട്ടുകളും ശ്രീലങ്കന്‍ നാവിക സേന പിടിച്ചെടുത്തു.

അഞ്ച് ബോട്ടുകളായിട്ടായിരുന്നു മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോയത്. തമിഴ്നാട്ടിലെ പുതുക്കോട്ടൈ ജില്ലയിലെ പാല്‍ക് സ്‌ട്രൈക്കില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് കാണിച്ച് ഇന്ത്യന്‍ തൊഴിലാളികളെ ലങ്കന്‍ നാവിക സേന പിടികൂടുന്നത് പതിവാണ്.

കഴിഞ്ഞമാസം 35 തമിഴ്‌നാട് സ്വദേശികള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിനെത്തുടര്‍ന്ന് ലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിട്ടയക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

മത്സ്യത്തൊഴിലാളികളുടെ അറസ്റ്റിനെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ ഒതുങ്ങിവരുകയായിരുന്നു എന്നാല്‍ വീണ്ടും ശ്രീലങ്കന്‍ നാവിക സേന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റു ചെയ്തത് പ്രതിഷേധങ്ങള്‍ ശക്തിപ്പെടുത്താന്‍ കാരണമായേക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :