നടക്കാം ‘സച്ചിന്‍ ടെണ്ടുല്‍ക്കര്‍ റോഡിലൂടെ’

ഗ്വാളിയര്‍| WEBDUNIA|
PTI
മധ്യപ്രദേശിലെ ഗ്വാളിയറിലുള്ളവര്‍ക്ക് ഇനി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ റോഡിലൂടെ നടക്കാം. ലോക പ്രശസ്ത ക്രിക്കറ്ററായ സച്ചിന്റെ പേരിലുള്ള ഒരു റോഡ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌ സിംഗ് ചൌഹാന്‍ പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചു.

മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയര്‍ ബഞ്ചിനു സമീപത്തു നിന്ന് ഹരാവ്‌ലി ഗ്രാമത്തിലേക്കുള്ള നാലുവരിപ്പാതയ്ക്ക് 3.55 കിലോമീറ്റര്‍ നീളമാണുള്ളത്. റോഡിനായി 2.89 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. റിപ്പബ്ലിക് ദിനത്തിലായിരുന്നു റോഡിന്റെ ഉദ്ഘാടനം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഗ്വാളിയറില്‍ വച്ച് സ്വന്തമാക്കിയ ഏകദിന ഇരട്ടശതകത്തിന്റെ സ്മരണാര്‍ത്ഥമാണ് മധ്യപ്രദേശ് സര്‍ക്കാര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ റോഡ് എന്ന ആശയം കൊണ്ടുവന്നത്. അന്താരാഷ്ട്ര ഏകദിന മത്സരത്തില്‍ ഇരട്ട ശതകം സ്വന്തമാക്കിയ ഏക കളിക്കാരനാണ് സച്ചിന്‍. 2010 ഫെബ്രുവരി 24 ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള മത്സരത്തിലായിരുന്നു സച്ചിന്‍ ചരിത്രം കുറിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :