നക്സലുകള്‍ ട്രെയിന്‍ പിടിച്ചെടുത്തു

റാഞ്ചി:| PRATHAPA CHANDRAN| Last Modified ബുധന്‍, 22 ഏപ്രില്‍ 2009 (10:10 IST)
ഝാര്‍ഖണ്ഡില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാന്‍ ഒരു ദിവസം ശേഷിക്കെ നക്സലുകള്‍ ബുധനാഴ്ച ഒരു പാസഞ്ചര്‍ ട്രെയിന്‍ പിടിച്ചെടുത്ത് യാത്രക്കാരെ ബന്ദികളാക്കി. ട്രെയിനില്‍ 700 യാത്രക്കാര്‍ ഉണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ബുധനാഴ്ച രാവിലെ 6:30 ന് ലതേഹാര്‍ ജില്ലയില്‍ 200 ഓളം വരുന്ന ആയുധ ധാരികളായ വിമതരാണ് ട്രെയിന്‍ പിടിച്ചെടുത്തത്. ബരാകണയില്‍ നിന്ന് മുഗള്‍ സരായിലേക്ക് പോവുകയായിരുന്ന ട്രെയിന്‍ ഹില്‍ഗഡ് സ്റ്റേഷനില്‍ വച്ചാണ് നക്സലുകള്‍ പിടിച്ചെടുത്തത്.

യാത്രക്കാരെല്ലാം സുരക്ഷിതര്‍ ആണെന്നും നക്സലുകള്‍ എന്തെങ്കിലും ആവശ്യം ഉന്നയിക്കുകയാണെങ്കില്‍ അത് സര്‍ക്കാരിനെ അറിയിക്കുമെന്നും ധന്‍ബാദ് റയില്‍‌വെ ഡിവിഷന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ പറഞ്ഞു.

ഝാര്‍ഖണ്ഡിലെ 24 ജില്ലകളില്‍ 18 എണ്ണത്തിലും നക്സലുകള്‍ സജീവമാണ്. കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി 1,500 പേര്‍ നക്സല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :