തീവ്രവാദികള്‍ ആണവനിലയം ല‌ക്‍ഷ്യമിട്ടിരുന്നു

ബാംഗ്ലൂര്‍| WEBDUNIA|
കര്‍ണ്ണാടകയിലെ കര്‍വാറിന് സമീപത്തുള്ള ആണവ നിലയം തീവ്രവാദികള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീ‍സിന് വിവരം ലഭിച്ചു. തീവ്രവാദ ബന്ധത്തിന്‍റെ പേരില്‍ കര്‍ണ്ണാടക പൊലീസ് അറസ്റ്റു ചെയ്ത മുഹമ്മദ് റാസിയുദിന്‍ നസീര്‍ മറ്റ് തീവ്രവാദികളുമായി ചേര്‍ന്ന് ആണവ നിലയവും നാവിക കേന്ദ്രവും ആക്രമിക്കുവാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസിനോട് സമ്മതിച്ചു.

ഇന്ത്യ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ബംഗ്ലാദേശ് ഭീകരന്‍ ബിലാലിനെ പാകിസ്ഥാനിലെ കറാച്ചിയില്‍ വച്ച് പരിചയപ്പെട്ടുവെന്ന് നസീര്‍ പൊലീസിനെ അറിയിച്ചു.

ബിലാലിന്‍റെ നിര്‍ദേശപ്രകാരം ബംഗ്ലാദേശ് അതിര്‍ത്തി വഴി കൂട്ടാളികളുടെ കൂടെ നസീര്‍ ഇന്ത്യയിലേക്ക് കടക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ കൂട്ടാളികള്‍ പിടിയിലായി. തുടര്‍ന്ന് നേപ്പാള്‍ വഴി നസീര്‍ ഇന്ത്യയിലേക്ക് കടന്നു.

ബിലാല്‍ 2007 ല്‍ കര്‍ണ്ണാടകയില്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്ന് നസീര്‍ പൊലീസിനോട് പറഞ്ഞു. നസീറിന് പാകിസ്ഥാനില്‍ നിന്ന് തീവ്രവാദ പരിശീലനം ലഭിച്ചിട്ടുണ്ട്. കര്‍ണ്ണാടകയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും നസീര്‍ ശ്രമിച്ചിരുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :