തന്തൂരി കൊലപാതകം ഒരു പ്രണയകഥയുടെ അന്ത്യം

ന്യൂഡല്‍ഹി| WEBDUNIA|
രണ്ടുതവണ വിധിപറയല്‍ മാറ്റിവച്ചതിനു ശേഷമാണ് സുശീലിന് കോടതി വിധിച്ചത്. നവംബര്‍ ഏഴ് വെള്ളിയാഴ്ചയാണ് കോടതി അന്തിമ വിധി പ്രസ്താവിച്ചത്. കഴിഞ്ഞ ഓഗസ്റ് 28ന് ഈ കേസില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയായിരുന്നു.

ശര്‍മ്മയുടെ തോക്ക് ഫോറന്‍സിക് ടെസ്റ്റിന് വിധേയമാക്കി. സാഹ്‌നിയുടെ മാതാപിതാക്കളുടെ രക്തസാമ്പിളുകളും പരിശോധനയ്ക്കയച്ചു, ഒപ്പം കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളും. നൈനയുടെ ശരീരം തന്നെയാണ് കത്തിച്ചതെന്ന് തിരിച്ചറിഞ്ഞു. 99 സാക്ഷികള്‍ തുടക്കത്തില്‍ ഈ കേസിലുണ്ടായിരുന്നെങ്കിലും അവസാനം 18 പേര്‍ മാത്രമായി. 450 ദിവസത്തോളം ഈ കേസിന്റെ വിചാരണ നീണ്ടു നിന്നിരുന്നു.

ശര്‍മ്മയുടെ മാതാപിതാക്കള്‍ തങ്ങളുടെ മകനുവേണ്ടി രംഗത്തെത്തി. തങ്ങള്‍ക്ക് ഒരു മകന്‍ മാത്രമേയുള്ളെന്നും വേറെ ഒരു കുറ്റകൃത്യത്തിലും പങ്കാളിയല്ലാത്ത അവനെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നും ആയിരുന്നു അപേക്ഷ. ഇപ്പോള്‍ തിഹാര്‍ ജയിലില്‍ മറ്റ് തടവുപുള്ളികള്‍ക്ക് ഭഗവത് ഗീത പാരായണം ചെയ്ത് കൊടുത്ത് കഴിയുകയാണ് ശര്‍മ്മ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :