ഡല്‍ഹിയിലെ രാഷ്ട്രപതി ഭരണത്തിനെതിരേ ആം‌ആദ്‌മി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ന്യൂഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ ആം ആദ്മി പാര്‍ട്ടി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും. ഡല്‍ഹിയില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന അരവിന്ദ് കെജ്‌രിവാളിന്റെ ആവശ്യം അംഗീകരിക്കാത്ത സാഹചര്യത്തിലാണ് നടപടി. ഇതിനിടെ അരവിന്ദ് കെജ്രിവാളിനെതിരേ മാനനഷ്ടകേസ് നല്‍കുമെന്നു ബിജെപി നേതാവ് നിതിന്‍ ഗഡ്കരി അറിയിച്ചു.

ഡല്‍ഹിയില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത് ശരിയായ നടപടിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആംആദ്മി പാര്‍ട്ടി സുപ്രീംകോടതിയെ സമീപിക്കുന്നത്. ഡല്‍ഹിയില്‍ ജന്‍ലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നു കഴിഞ്ഞ വെള്ളിയാഴ്ചയാണ് അരവിന്ദ് കെജ്‌രിവാള്‍ രാജിവെച്ചത്. നിയമസഭ മരവിപ്പിച്ച് ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം. എന്നാല്‍, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതോടെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കില്ലെന്ന് വ്യക്തമായി

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ തീരുമാനം പാര്‍ലമെന്റ് അംഗീകരിച്ചാല്‍ മാത്രമേ അടുത്ത തെരഞ്ഞെടുപ്പ് നടത്താനാവുകയുള്ളൂ. ഇപ്പോള്‍ ചേരുന്ന പാര്‍ലമെന്റ് സമ്മേളനം ഈ വിഷയം പരിഗണിക്കില്ലെന്നാണ് സൂചന. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം തെരഞ്ഞെടുപ്പ് നടക്കുന്നത് ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയാകും. ജന്‍ലോക്പാല്‍ ബില്‍ പാസാക്കാന്‍ കോണ്‍ഗ്രസും ബിജെപിയും അനുവദിച്ചില്ല എന്ന വിഷയം ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാമെന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിന്‍റെ കണക്കുകൂട്ടല്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :