ഞാന്‍ ടോയ്‌ലറ്റിനായി ചെലവഴിക്കുന്നത് 18 മണിക്കൂര്‍: ജയറാം രമേശ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ആസൂത്രണ കമ്മിഷന്‍ ആഢംബര ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ച് 35 ലക്ഷം രൂപ ചെലവഴിച്ചതിനെ ചൊല്ലിയുള്ള വിവാദം കെട്ടടങ്ങിയിട്ടില്ല. എന്നാല്‍ കേന്ദ്ര മന്ത്രി ജയറാം രമേശിന് ടോയ്‌ലറ്റിനെക്കുറിച്ച് പറയാനുള്ളത് ഗൌരവതരമായ മറ്റ് ചില കാര്യങ്ങളാണ്. പോഷകാഹാരക്കുറവും ആവശ്യമായ ടോയ്‌ലറ്റുകള്‍ ഇല്ലാത്തതുമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

24 മണിക്കൂറില്‍ 18 മണിക്കൂറും താന്‍ ചെലവഴിക്കുന്നത് ടോയ്‌ലറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കാണെന്ന് ജയറാം രമേശ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകനായ ഭാഷാ സിംഗ് തോട്ടിപ്പണിയെക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പ്രകാശനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമുക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് ആറ് പതിറ്റാണ്ടായി. 2011 സെന്‍സസ് പ്രകാരം 7.7 ലക്ഷം കുടുംബങ്ങള്‍ ഇപ്പോഴും തോട്ടിപ്പണി ചെയ്ത് ജീവിക്കുന്നുണ്ട് എന്നത് സങ്കടകരമായ കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ റെയില്‍‌വെയും തലവേദന സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :