ജെപിസി അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് പി സി ചാക്കോയെ മാറ്റില്ലെന്ന് സ്പീക്കര്‍ മീരാകുമാര്‍. ടുജി സ്പെക്ട്രം അഴിമതിക്കേസ് അന്വേഷിക്കുന്ന ജെപിസിയുടെ അദ്ധ്യക്ഷസ്ഥാനത്തു നിന്നും പിസി ചാക്കോയെ മാറ്റുന്ന കാര്യത്തില്‍ നടപടി ഉണ്ടാകില്ലെന്നും മീരാകുമാര്‍ പറഞ്ഞു.
പിസി ചാക്കോയെ അദ്ധ്യക്ഷസ്ഥാനത്തു നിന്നും മാറ്റണമെന്ന് ജെപിസിയിലെ പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് 30 അംഗ ജെപിസിയിലെ 15 അംഗങ്ങളും ഒപ്പിട്ട കത്ത് മീര കുമാറിന് നല്കി. ജെപിസി റിപ്പോര്‍ട്ടിന്റെ കരട് രൂപം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നായിരുന്നു പ്രതിപക്ഷാംഗങ്ങളുടെ പ്രധാന ആരോപണം. എന്നാല്‍ ചെയര്‍മാനെ മാറ്റുന്ന നടപടിക്രമം ജെപിസിയില്‍ ഇല്ലെന്നാണ് മീരാകുമാര്‍ വ്യക്തമാക്കിയത്.
പ്രതിപക്ഷാംഗങ്ങള്‍ പിസി ചാക്കോ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തന്നെ താന്‍ രാജി വെക്കില്ലെന്ന് പിസി ചാക്കോ അറിയിച്ചിരുന്നു. അങ്ങനെയൊരു കീഴ്വഴക്കം ജെപിസിയില്‍ ഇല്ലെന്നും ഇക്കാര്യത്തില്‍ അവസാനവാക്ക് സ്പീക്കറുടേതാണെന്നുമായിരുന്നു പിസി ചാക്കോ പറഞ്ഞിരുന്നത്.