ഗാന്ധി: കൂടുതല്‍ വസ്തുക്കള്‍ നല്‍കാമെന്ന് ഓറ്റിസ്

വാഷിംഗ്ടണ്‍| PRATHAPA CHANDRAN| Last Modified ശനി, 7 മാര്‍ച്ച് 2009 (15:23 IST)
ഗാന്ധിജിയുമായി ബന്ധപ്പെട്ട കൂടുതല്‍ വസ്തുക്കള്‍ ഇന്ത്യയ്ക്ക് കൈമാറാമെന്ന് ജയിംസ് ഓറ്റിസ്. ഇന്ത്യ പാവപ്പെട്ടവരുടെ ആരോഗ്യപരിപാലനത്തിനായി കൂടുതല്‍ തുക വകയിരുത്താമെന്ന് സമ്മതിച്ചാലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും ഓറ്റിസ് പറഞ്ഞു.

തന്‍റെ കൈയ്യില്‍ ഗാന്ധിജിയുമായി ബന്ധപ്പെട്ട കൂടുതല്‍ വസ്തുക്കള്‍ ഉണ്ട്. പാവപ്പെട്ടവര്‍ക്കുള്ള സഹായം വര്‍ദ്ധിപ്പിക്കാനായി അവ ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടി സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നു.

ഗാന്ധിജിയുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ലേലം ചെയ്ത വകയില്‍ ലഭിക്കുന്ന 10 ലക്ഷം ഡോളര്‍ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ചെലവഴിക്കും എന്നും ലോസ് ഏഞ്ചല്‍‌സില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകനായ ഓറ്റിസ് ഒരു ടെലഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞു.

ഗാന്ധിജി 1934 ല്‍ പച്ച ക്രയോണ്‍സ് ഉപയോഗിച്ച് എഴുതിയ ഒരു കത്തും കൊല്ലപ്പെടുന്നതിന് ഒമ്പത് ദിവസം മുമ്പ് ന്യൂഡല്‍ഹിലെ ഇര്‍വിന്‍ ആശുപത്രിയില്‍ നടത്തിയ രക്ത പരിശോധനാ ഫലവും ഓറ്റിസിന്‍റെ ശേഖരത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

1924 ല്‍ കറാച്ചിയിലെ ഒരു തായ് കമ്പനിയുടെ മാനേജിംഗ് ഏജന്‍റായ ഇനായത്തുള്ള ഗാന്ധിജി കറാച്ചിയില്‍ എത്തുമ്പോള്‍ തനിക്കൊപ്പം താമസിക്കണം എന്ന് കാണിച്ച് അയച്ച ടെലഗ്രാമും അതിന് രാഷ്ട്രപിതാവ് നല്‍കിയ മറുപടിയും ഓറ്റിസിന്‍റെ ശേഖരത്തിലുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :