ഓസ്ട്രേലിയ: ആക്രമണത്തിനെതിരെ ആമിറും

ന്യൂഡല്‍ഹി| WEBDUNIA|
ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ബോളിവുഡ് താരം ആമിര്‍ ഖാനും രംഗത്ത്. ആക്രമണങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതും നിര്‍ഭാഗ്യകരവുമാണെന്ന് ആമിര്‍ വിശേഷിപ്പിച്ചു.

ആക്രമിക്കപ്പെട്ടവര്‍ ഇന്ത്യക്കാരായതുകൊണ്ടു മാത്രമല്ല ആക്രമണത്തെ അപലപിക്കുന്നത് എന്ന് ആമിര്‍ പറഞ്ഞു. ലോകത്ത് ഒരാളും ആക്രമിക്കപ്പെടത് എന്നാണ് തന്‍റെ ആഗ്രഹമെന്നും ആമിര്‍ ശനിയാഴ്ച രാത്രി പ്രതികരിച്ചു.

ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചനും ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന ആക്രമണത്തില്‍ പ്രതിഷേധം അറിയിച്ചിരുന്നു. പ്രതിഷേധ സൂചകമായി ഓസ്ട്രേലിയയിലെ ക്യൂന്‍സ്‌ലാന്‍ഡ് സര്‍വകലാശാല നല്‍കാനിരുന്ന ഡോക്‍ടറേറ്റ് സ്വീകരിക്കണ്ട എന്ന നിലപാടിലാണ് അമിതാഭ്.

സിനിമാ ലോകത്തിനു ബച്ചന്‍ നല്‍കിയ സമഗ്ര സംഭാവനകളെ ആദരിക്കാനാണ് ക്യൂന്‍സ്‌ലാന്‍ഡ് സര്‍വകലാശാല ഡോക്‍ടറേറ്റ് നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഇന്ത്യക്കാര്‍ക്ക് എതിരെ ആക്രമണങ്ങള്‍ നടക്കുന്ന ഒരു രാജ്യത്ത് നിന്നുള്ള ബഹുമതി സ്വീകരിക്കാന്‍ താല്പര്യമില്ല എന്ന് ബച്ചന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :