പൂനെയില്‍ ബസ് തട്ടിയെടുത്ത് ഒമ്പത് പേരെ ഇടിച്ചുകൊന്ന കേസിലെ പ്രതിയ്ക്ക് വധശിക്ഷ. സന്തോഷ് മാനെ എന്നയാള്‍ക്കാണ് പൂനെ കോടതി വധശിക്ഷ വിധിച്ചത്. മഹാരാഷ്ട്ര ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ ഡ്രൈവറായിരുന്ന ഇയാള്‍. താന്‍ മാനസികരോഗിയാണെന്നും ശിക്ഷ ഇളവുചെയ്യണമെന്നുമുള്ള ഇയാളുടെ വാദം കോടതി തള്ളുകയായിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് സംഭവം നടന്നത്. മണിക്കൂറുകളോളം തുടര്‍ച്ചയായി ജോലി ചെയ്യേണ്ടിവന്നതിലുള്ള പ്രതിഷേധ സൂചകമായാണ് ഇയാള്‍ അപകടം വരുത്തിവച്ചത്. പാര്‍ക്ക് ചെയ്ത ബസ് എടുത്ത് ഇയാള്‍ റണ്‍വെ ലംഘിച്ച് റോഡിന്റെ എതിര് ദിശയിലൂടെ ഓടിയ്ക്കുകയായിരുന്നു.
അതിവേഗത്തില്‍ വന്ന ബസിന്റെ അടിയില്‍ അകപ്പെട്ടവരാണ് മരിച്ചവരില്‍ ഏറെയും. 20 കിലോമീറ്ററോളം ദൂരം ഇയാള്‍ ബസ് ഓടിച്ചുപോയി. 30 ഓളം പേര്‍ക്ക് അപകടത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തു.