ന്യൂഡല്‍ഹി|
Last Updated:
ബുധന്‍, 10 സെപ്റ്റംബര്‍ 2014 (21:06 IST)
ആധാര്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ നരേന്ദ്രമോഡി സര്‍ക്കാരും. പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കേന്ദ്രമന്ത്രിസഭായോഗത്തില് തീരുമാനമായി. ആധാര്‍ പദ്ധതിയുടെ നാലാം ഘട്ടം നടപ്പാക്കുന്നതിന് അനുമതി നല്കാന് മന്ത്രിസഭ തീരുമാനിച്ചു.
കാപ്പികൃഷിയുടെ വികസനത്തിന് സാമ്പത്തിക സഹായം നല്‍കാനും കേന്ദ്രമന്ത്രിസഭായോഗത്തില് തീരുമാനമായി. 950 കോടിയുടെ സഹായം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.
കൂടുതല്‍ പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വില്പനയ്ക്കും അനുമതി നല്കി. കോള്‍ഇന്ത്യ, ഒ എച്ച് പി സി, ഒ എന്‍ ജി സി എന്നിവയുടെ ഓഹരികള്‍ വില്‍ക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്.
കഴിഞ്ഞ യു പി എ സര്‍ക്കാരാണ് ആധാര്‍ പദ്ധതി നടപ്പാക്കിയത്. പാചകവാതക വിതരണത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതിനായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാന്‍ തീരുമാനിച്ചതോടെ ജനങ്ങള്‍ ഈ പദ്ധതിയെ ശക്തമായി എതിര്‍ത്തു. എന്തായാലും മോഡി സര്‍ക്കാരും ആധാര്‍ കാര്‍ഡുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതോടെ ആശങ്കകളും ഉയരുകയാണ്.