ആദര്‍ശ് അഴിമതിക്കേസ് പരിഹരിക്കുമെന്ന് സോണിയ

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ആദര്‍ശ് അഴിമതിക്കേസ് പരിഹരിക്കുമെന്ന് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പുറകെയാ‍ണ് ആദര്‍ശ് ഫ്ളാറ്റ് കുംഭകോണക്കേസില്‍ സോണിയയുടെ പ്രതികരണമുണ്ടായിരിക്കുന്നത്. മാധ്യമങ്ങള്‍ കോണ്‍ഗ്രസ് ഇതര സംസ്ഥാനങ്ങളിലെ അഴിമതിയും പരിശോധിക്കണമെന്നും സോണിയ പറഞ്ഞു.

ആദര്‍ശ് കുംഭകോണക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് തള്ളിയ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണത്തില്‍ മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കന്മാരെ കുറ്റപ്പെടുത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് നേരത്തെ മഹാരാഷ്ട്ര മന്ത്രിസഭ തള്ളിയിരുന്നു.

ഫ്‌ളാറ്റ് സ്വന്തമാക്കിയ 102 പേരില്‍ 25 പേര്‍ അനര്‍ഹമായാണ് ഫ്ളാറ്റ് സ്വന്തമാക്കിയതെന്ന് ജസ്റ്റിസ് ജെ എ പാട്ടീല്‍ അധ്യക്ഷനായ രണ്ടംഗ ജുഡീഷ്യല്‍ സമിതിയുടെ കണ്ടെത്തല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :