ആണവക്കരാര്‍:എം.പിമാര്‍ക്ക് കത്ത്

ന്യൂഡല്‍ഹി| WEBDUNIA|
ഇന്തോ-യു.എസ് ആണവക്കരാറിനെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ട് ശാസ്‌ത്രജ്ഞന്‍‌മാരും പദവികളില്‍ നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥരും എം.പിമാര്‍ക്ക് കത്തെഴുതി.

ഇന്ത്യയുടെ ആണവപരിപാടിക്ക് ശരിയായ ദിശ ലഭിക്കണമെങ്കില്‍ ഇന്തോ-യു.എസ് ആണവക്കരാര്‍ നടപ്പിലാക്കേണ്ടത് ആവശ്യമാണെന്ന് കത്തില്‍ പറയുന്നു.

മികച്ച സാങ്കേതിക നിലവാരത്തിന്‍റെ അഭാവമാണ് ഇന്ത്യക്ക് ആഗോളതലത്തില്‍ പ്രമുഖ സ്ഥാനം നേടുന്നതിന് തടസ്സമായി നില്‍ക്കുന്നത്. ആണവക്കരാര്‍ നടപ്പിലാക്കിയാല്‍ ആഗോളതലത്തില്‍ ഇന്ത്യക്ക് വ്യക്തമായ സ്വാധീനം ലഭിക്കും.

ഇന്തോ-യു.എസ് ആണവക്കരാര്‍ നടപ്പിലാക്കിയാല്‍ മാത്രമേ ഇന്ത്യക്ക് റഷ്യയില്‍ നിന്ന് ആണവ റിയാക്‍ടറുകള്‍ ലഭിക്കുകയുള്ളൂ. ഇന്ത്യക്ക് സ്വന്തം സുരക്ഷ ഉറപ്പിക്കുന്നതിന് ആവശ്യമെങ്കില്‍ ആണവപരീക്ഷണം നടത്താം. ഇതിന് ഇന്തോ-യു.എസ് ആണവക്കരാര്‍ ഒരിക്കലും തടസ്സം നില്‍ക്കുകയില്ല- കത്ത് വ്യക്തമാക്കുന്നു.

മുന്‍ കാബിനറ്റ് സെക്രട്ടറിമാരായ ബി.ജി. ദേശ്‌മുഖ്, നരേഷ് ചന്ദ്ര എന്നിവര്‍ അടങ്ങുന്ന 23 പേരാണ് രണ്ട് പേജുള്ള കത്ത് എഴുതിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :