അഫ്സല് ഗുരുവിനെ തിഹാര്‍ ജയിലില്‍ തൂക്കിലേറ്റിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത് എന്ന് ഇയാളുടെ കുടുംബം. തന്റെ പിതാവിന്റെ മൃതദേഹം വിട്ടുതരണമെന്നും തനിക്ക് അദ്ദേഹത്തിന്റെ മുഖം കാണണമെന്നും അഫ്സല് ഗുരുവിന്റെ 14കാരനായ മകന് ഖലിബ് പറഞ്ഞു. കശ്മീരിലെ ബാരാമുള്ളയിലെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരോടാണ് മകന് പ്രതികരിച്ചത്.
“തങ്ങളെ വിവരം അറിയിച്ചു എന്ന് ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ കള്ളം പറയുകയാണ്. സര്‍ക്കാര്‍ ഇക്കാര്യം തങ്ങളെ അറിയിക്കണമായിരുന്നു. എങ്കില്‍ അവസാനമായി അഫ്സല് ഗുരുവിനെ ഒന്നുപോയി കാണുകയെങ്കിലും ചെയ്യാമായിരുന്നു. കശ്മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത് കാരണം പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല”.
മൃതദേഹം സര്‍ക്കാരിന് എങ്ങനെ തിഹാര്‍ ജയിലില്‍ മറവു ചെയ്യാന്‍ സാധിക്കും? ഇവിടെ ഒരു കുടുംബമുണ്ട്. അഫ്സല് ഗുരുവിന് ഭാര്യയും മകനും സഹോദരനുമുണ്ട്- കുടുംബം പ്രതികരിച്ചു.