ഒറീസ കൂട്ട ബലാത്സംഗം: പ്രതി പിടിയില്‍

കാണ്ടമാല്‍| PRATHAPA CHANDRAN|
ഒറീസയില്‍ കന്യാസ്ത്രീയെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ മുഖ്യ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സന്തോഷ് പ്രധാന്‍ എന്നയാളാണ് പിടിയിലായത്.

വര്‍ഗീയ വിദ്വേഷം നില നില്‍ക്കുന്ന കാണ്ടമാല്‍ ജില്ലയിലെ ബലിഗുഡ ടൌണില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി.

ജൂരിയ പ്രധാന്‍, കാര്‍ത്തിക് പ്രധാന്‍, ബീരേന്‍ കുമാര്‍ സാഹു, തപസ് കുമാര്‍ പട്‌നായിക് എന്നിവരെയും കൂട്ട ബലാത്സംഗവുമായി ബന്ധപ്പെടുത്തി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കും സംഭവവുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു.

വി‌എച്ച്‌പി നേതാവ് ലക്ഷ്മണാനന്ദയുടെ കൊലപാതകത്തിനു ശേഷം ഓഗസ്റ്റ് 26 ന് ആണ് കന്യാസ്ത്രീ പരാതി നല്‍കിയത്.

സംഭവ ദിവസം കലാപത്തെ തുടര്‍ന്ന് അഭയം തേടിയ ഇടത്തു നിന്ന് തന്നെയും മറ്റൊരു പുരോഹിതനെയും 50-60 ആളുകള്‍ വരുന്ന സംഘം വലിച്ചിഴച്ച് ഒരു ഒഴിഞ്ഞ ഓഫീസില്‍ എത്തിച്ചു. അവിടെ വച്ച് ഒരാള്‍ തന്നെ വിവസ്ത്രയാക്കി മാനഭംഗപ്പെടുത്തുകയും പുരോഹിതന്‍റെ മേല്‍ പെട്രോള്‍ ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. പിന്നീട് പൊലിസുകാരുടെ മുന്നിലൂടെ നഗ്നയാക്കി നടത്തി, കന്യാസ്ത്രീ തന്‍റെ പരാതിയില്‍ പറയുന്നു.

ലക്ഷ്മണാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 23 ന് നടന്ന കലാപത്തെ തുടര്‍ന്ന് 35 പേര്‍ കൊല്ലപ്പെട്ടു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :