സൌജന്യമായി വടാപാവ് നല്‍കിയില്ല: ബേക്കറി ജീവനക്കാരന് ശിവസേനാ നേതാവിന്റെ വക ക്രൂര മര്‍ദ്ദനം

മുംബൈ| rahul balan| Last Modified ചൊവ്വ, 1 മാര്‍ച്ച് 2016 (15:58 IST)
സൌജന്യമായി ബേക്കറിയില്‍ നിന്നും വടാപ്പാവ് നല്‍കാത്തതിണ് ശിവസേനാ യൂത്ത് വിങ് നേതാവ് മഹാദിക്ക് ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചത്. 100 വടാപാവ് മഹാദിക്ക് ആവശ്യപ്പെട്ടവെങ്കിലും അത് നല്‍കാന്‍ ജീവനക്കാരന്‍ തയ്യാറായില്ല. ഇതിനേത്തുടര്‍ന്ന് ഇയാള്‍ ജീവനക്കാരനെ മുളവടി കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. ബേക്കറിയിലെ സി സി ടി വിയില്‍ പകര്‍ത്തിയ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി മുഖം രക്ഷിച്ചു.

മഹാദിക് ആവശ്യപ്പെട്ട പ്രകാരം ബേക്കറിയിലെത്തിയ ആള്‍ ജീവനക്കാരനോട് 100 വടാപാവ് ചോദിക്കുകയായിരുന്നു. ഇത് കൊടുക്കാത്തതിനേത്തുടര്‍ന്ന് അടുത്ത ദിവസം മഹാദിക് ബേക്കറിയിലെ ജീവനക്കാരനെ ഫോണ്‍ വിളിച്ച് മോശമായി സംസാരിയ്ക്കുകയും വടാപാവ് വേണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ തനിക്ക് തരാന്‍ പറ്റില്ലെന്നും മുതലാളിയോട് നേരിട്ട് ചോദിച്ചാല്‍ മതിയെന്നും ബേക്കറിയിലെ ജീവനക്കാരന്‍ മഹാദിക്കിനോട് പറഞ്ഞു. ഇതില്‍ പ്രകോപിതനായ മഹാദിക് ബേക്കറിയില്‍ നേരിട്ടെത്തി ജീവനക്കാരനെ മര്‍ദ്ദിയ്ക്കുകയായിരുന്നു.
നിസാരമായ പരുക്കുകളോടെ ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :