സൗദിയിലെ അനധികൃത താമസക്കാരുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
സൗദി അറേബ്യയിലെ അനധികൃത താമസക്കാരുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഇന്ത്യയിലെ സൗദി അംബാസിഡര്‍ സുഊദ് മുഹമ്മദ് അല്‍സാദി.

സ്വദേശിവത്കരണത്തിന്റെകാര്യത്തില്‍ സൗഹാര്‍ദ്ദപരമായ ചര്‍ച്ചകളാകാമെന്നും എന്നാല്‍ അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

3475 ഇന്ത്യക്കാര്‍ തിരികെ വരാനായി സൗദിയിലെ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവരെ തിരികെയെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും കൂടിക്കാഴ്ച്ക്ക് ശേഷം വയലാര്‍ രവി അറിയിച്ചു. സൗദിയിലേക്ക് അനധികൃതമായി നടത്തുന്ന റിക്രൂട്ട്മെന്‍്റുകള്‍ ഇന്ത്യ തടയുമെന്നും മന്ത്രി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :