മുംബെ സ്ഫോടനം: 83 കാരന് ജീവപര്യന്തം

മുംബെ| WEBDUNIA| Last Modified വ്യാഴം, 31 മെയ് 2007 (18:45 IST)

1993ലെ മുംബെ സ്ഫോടന പരമ്പരയില്‍ ഉള്‍പ്പെട്ട എണ്‍പത്തിമൂന്നു കാരനായ സൂത്രധാരന്‍ ദാവൂദ്ഫന്‍സെയ്ക്ക് ടാഡ കോടതി ജീവപര്യന്തം തടവ് വിധിച്ചു. പ്രായാധിക്യം പരിഹണിച്ചാണ് ഫന്‍സെയ്ക്ക് നല്‍ കേണ്ട വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ജീവപര്യന്തം തടവിനു പുറമെ ഫന്‍സ രണ്ടു ലക്ഷം പിഴയടക്കണം.

അധോലോക നായകനായ ദാവൂദ് ഇബ്രാഹാമിനെ ദുബായില്‍ ചെന്ന് കണ്ട് സ്ഫോടനങ്ങല്‍ ആസൂത്രണം നടത്തി യെന്നാണ് ഫര്‍സയ്ക്ക് എതിരെയുള്ള കുറ്റം.

എന്നാല്‍ ദാവൂദ് ഇബ്രാഹാമിനെ പിടികൂടാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. മൊത്തം നൂറുപേരെയാണ് ടാഡ കോടതി ഇതു വരെ മുംബെ സ്ഫോടന കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇതില്‍ 51 പേര്‍ക്ക് ശിക്ഷ വിധിച്ചു.

1993 ലെ മുംബെ സ്ഫോടന പരമ്പയില്‍ 200 ആളുകളാണ് മരിച്ചത്. 800 ആളുകള്‍ക്ക് പരിക്കേറ്റു. 13 ബോംബുകളാണ് അന്ന് പൊട്ടിത്തെറിച്ചത്.

ബോംബുകള്‍ വാഹങ്ങളിലും ഹോട്ടല്‍ മുറികളിലുമായിരുന്നു സൂക്ഷിച്ചിരുന്നത് . അന്വേഷണ ഉദ്യോഗസ്ഥര്‍ 600 ലധികം സാക്ഷികളില്‍ നിന്ന് തെളിവെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :