നാല് സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തില്‍ വരും; രാജ്നാഥ് സിങ്

ഡല്‍ഹി| WEBDUNIA|
PTI
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ചുരുങ്ങിയത്‌ നാല്‌ സംസ്ഥാനങ്ങളിലെങ്കിലും ബിജെപി അധികാരത്തിലെത്തുമെന്ന്‌ പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിങ്‌. ആര്‍എസ്‌എസ്‌ ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കാനെത്തിയ രാജ്നാഥ്‌ സിങ് ഇക്കാര്യം പരാമര്‍ശിച്ചത്.

രാജസ്ഥാന്‍, മധ്യപ്രദേശ്‌, ചത്തീസ്ഗഡ്‌, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ്‌ പ്രതീക്ഷയുള്ളതെന്ന് അദ്ദേഹം പറഞ്ഞു‌. ഡല്‍ഹിയില്‍ ഹര്‍ഷവര്‍ധനെ പാര്‍ട്ടി ഏകകണ്ഠമായി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തിട്ടുണ്ട്‌. ആഭ്യന്തര പ്രശ്നങ്ങളെല്ലാം പരിഹരിച്ചാണ്‌ ഇത്തവണ പാര്‍ട്ടി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്‌.

പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇത്തവണ അക്കൗണ്ട്‌ തുറക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :