തീവണ്ടിയപകടം: അന്വേഷണം ആരംഭിച്ചു

ചെന്നൈ| WEBDUNIA| Last Modified വ്യാഴം, 30 ഏപ്രില്‍ 2009 (13:31 IST)
അജ്ഞാതന്‍ തട്ടിയെടുത്ത യാത്രാ തീവണ്ടി ഗുഡ്സുമായി ഇടിച്ച് നാല് പേര്‍ മരിച്ച സംഭവത്തേക്കുറിച്ച് ദക്ഷിണ റെയില്‍‌വേ അന്വേഷണം ആരംഭിച്ചു. ദക്ഷിണ മേഖലാ സുരക്ഷാ‍ കമ്മീഷണര്‍ കെജെ‌എസ് നായിഡുവാണ് അന്വേഷണം നടത്തുന്നത്.

ഇതോടൊപ്പം തമിഴ്നാട് ക്രൈംബ്രാഞ്ച് സിഐഡി വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. അഡീഷണല്‍ ഡിജിപി അര്‍ച്ചന രാമസുന്ദരത്തിന്‍റെ നേതൃത്വത്തില്‍ പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. അട്ടിമറിയാണോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും എല്ലാ കാര്യങ്ങളും അന്വേഷണ വിധേയമാക്കുമെന്നും അര്‍ച്ചനാ രാമസുന്ദരം പറഞ്ഞു.

ഇന്നലെയുണ്ടായ അപകടത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചെന്നൈ സെന്‍‌ട്രല്‍ സ്റ്റേഷനില്‍ മൂര്‍ മാര്‍ക്കറ്റ് കോം‌പ്ലക്സിലെ പ്ലാറ്റ്ഫോമില്‍ തിരുവള്ളൂര്‍ക്ക് പോകാനായി എഞ്ചിന്‍ ഓണ്‍ ചെയ്തിട്ടിരുന്ന തീവണ്ടി ആരോ എടുത്തുകൊണ്ടുപോവുകയായിരുന്നു. ഈ തീവണ്ടി ഏതാനും കിലോമീറ്റര്‍ അകലെയുള്ള വ്യാസര്‍പാടി സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ഗുഡ്സ് തീവണ്ടിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :