ഡല്‍ഹിയില്‍ ബലാത്സംഗ കേസുകളുടെ നിരക്കില്‍ വന്‍വര്‍ധന

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
ഡല്‍ഹിയില്‍ ബലാത്സംഗ കേസുകളുടെ നിരക്കില്‍ വന്‍വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണം ഇരട്ടിയിലേറെയായി വര്‍ധിച്ചതായാണ് കണക്ക്. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് രേഖാമൂലം ലഭിക്കുന്ന പരാതികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്.

കഴിഞ്ഞ വര്‍ഷം ജനുവരി-മാര്‍ച്ച് മാസങ്ങള്‍ക്കിടയില്‍ 143 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ഈ വര്‍ഷം 359 ആയി വര്‍ധിച്ചു. മോഷണം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയിലും വര്‍ധനയുണ്ടായി. 1040 തട്ടിക്കൊണ്ടുപോകല്‍ കേസുകളും 453 മോഷണക്കേസുകളുമാണ് ഈ വര്‍ഷം മാര്‍ച്ച് മാസം വരെ റിപ്പോര്‍ട്ട് ചെയ്തത്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം കഴിഞ്ഞ 10 വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കാണിത്.

ഡല്‍ഹിയില്‍ ക്രൂരമാനഭംഗത്തിന് ഇരയായി പെണ്‍കുട്ടി കൊല്ലപ്പെട്ടതോടെയാണ് ഡല്‍ഹിയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന ഭീതിപടര്‍ന്നത്. ഈ ധാരണയെ ശരിവെക്കുന്ന വിധത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ രാജ്യതലസ്ഥാനത്ത് വര്‍ധിക്കുകയാണ്. ട്രാന്‍സ്‌പോര്‍ട് ബസ്സുകളുടെ എണ്ണം വര്‍ധിപ്പിച്ചും രാത്രിയാത്രയില്‍ ബസ്സുകളില്‍ കാവല്‍ക്കാരെ നിയോഗിച്ചും സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നുണ്ടെന്നാണ് പോലീസിന്റെ അവകാശവാദം. 24 മണിക്കൂര്‍ ഹെല്‍പ് ലൈന്‍ സേവനവും നിലവിലുണ്ട്. 350 അധിക പട്രോളിംഗ് വാഹനങ്ങള്‍ കൂടി ഏര്‍പ്പെടുത്തുമെന്നും ഡല്‍ഹി പോലസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :