ഡല്‍ഹിയിലും പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഭൂചലനം

Delhi, Pakistan, Afganistan, Earth Quake, Modi, ഡല്‍ഹി, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഭൂചലനം, ഭൂകമ്പം, മോഡി
ന്യൂഡല്‍ഹി| Last Modified ശനി, 26 ഡിസം‌ബര്‍ 2015 (08:39 IST)
ഉത്തരേന്ത്യയിലും പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി 11.44നാണ് ഭൂചലനം അനുഭവപ്പെട്ടത്.

അഫ്ഗാനിസ്ഥാനിലെ താജിക്കിസ്ഥാനാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. പാകിസ്ഥാനില്‍ മുപ്പതിലധികം പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. അഫ്ഗാനിസ്ഥാനിലും ജനങ്ങള്‍ക്ക് പരുക്കേറ്റെന്നാണ് വിവരം. മറ്റ് നാശനഷ്ടങ്ങളുടെ പൂര്‍ണവിവരം അറിവായിട്ടില്ല.

ഡല്‍ഹിയില്‍ രണ്ടുതവണയാണ് ഭൂചലനമുണ്ടായത്. പാക്ക് അധീന കശ്മീരിലും രണ്ടു തവണ ചലനം അനുഭവപ്പെട്ടു.

കാബൂളില്‍ നിന്ന് ഏകദേശം മുന്നൂറ് കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്‍റെ പ്രഭവസ്ഥാനമായ താജിക്കിസ്ഥാന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :