ഒന്നിച്ച് കഴിയുന്നവരുടെ മക്കള്‍ക്കും നിയമപരിരക്ഷ

ന്യൂഡല്‍ഹി| Biju| Last Modified വെള്ളി, 25 ഏപ്രില്‍ 2014 (11:01 IST)
വിവാഹിതരാകാതെ തന്നെ ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ ഒന്നിച്ചുകഴിയുന്നവര്‍ക്ക് ഈ ബന്ധത്തില്‍ കുട്ടികളുണ്ടായാല്‍ അവരെ നിയമപരമായ അവകാശങ്ങളുള്ള മക്കളായി കരുതണമെന്ന് സുപ്രീംകോടതി ഉത്തരവ്.

ഈ വിഷയത്തില്‍ മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ ബി എസ് ചൗഹാന്‍, ജെ ചെലമേശ്വര്‍ എന്നിവര്‍ വിധി പുറപ്പെടുവിച്ചത്.

വിവാഹം നടത്താതെ, പുരുഷനും സ്ത്രീയും ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ ദീര്‍ഘകാലം ഒന്നിച്ചുകഴിയുകയും വിവാഹിതരാണെന്ന പ്രതീതി ഉണ്ടായിരിക്കുകയും ചെയ്താല്‍ ഈ ബന്ധത്തിലെ കുട്ടികളെ നിയമപരമായ മക്കളായിത്തന്നെ പരിഗണിക്കണമെന്നാണ് ഹൈക്കോടതി ഉദ്ദേശിച്ചതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

പരമ്പരാഗതമായ എല്ലാ ചടങ്ങുകളും നടത്തിയാല്‍ മാത്രമേ വിവാഹത്തിന് നിയമപരമായ സാധുത ലഭിക്കൂ എന്ന് കരുതേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ജനിക്കുന്ന കുട്ടികളെ അവിഹിതബന്ധത്തിലുണ്ടായ കുട്ടികളായി കരുതാന്‍ കഴിയില്ലയെന്നും കോടതി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :