എല്‍.ടി.ടി പുസ്തകവുമായി പിടിയില്‍

ചെന്നൈ| WEBDUNIA|
തമിഴ് വിമത സംഘടനയായ എല്‍.ടി.ടിയെ അനുകൂലിക്കുന്ന പുസ്‌തകവുമായി കുലാലം‌പൂരിലേക്ക് പോകുവാന്‍ ശ്രമിച്ച യുവാവ് തിങ്കളാഴ്‌ച രാത്രി ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായി.

തമിഴ്‌നാട്ടിലെ തിരുവാരൂര്‍ ജില്ലയിലെ മാനാര്‍ഗുഡി സ്വദേശിയായ സുരേഷാണ് അറസ്റ്റിലായത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിന് രൂപം നല്‍കിയ തമിഴ്‌നാട് പൊലീസിലെ ക്യു ബ്രാഞ്ചാണ് സുരേഷിനെ അറസ്റ്റു ചെയ്തത്.

1992 മേയ് 14 ന് രാജീവ് ഗാന്ധിയെ വധിച്ചതിനെ തുടര്‍ന്ന് ഇന്ത്യ എല്‍.ടി.ടിയെ നിരോധിച്ചിരുന്നു

1975 ല്‍ വേലുപ്പിള പ്രഭാകരനാണ് എല്‍.ടി.ടിക്ക് രൂപം നല്‍കിയത്. തമിഴര്‍ക്ക് സ്വന്തമായി നാട് വേണമെന്ന് ആവശ്യപ്പെട്ട് പോരാടുന്ന സംഘടനയാണ് ഇവര്‍. 1991 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ഇന്‍റര്‍പോള്‍ പ്രഭാകരനെതിരെ വാറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :