എണ്ണ:സര്‍വകക്ഷി യോഗം വിളിക്കും

ന്യൂഡല്‍ഹി| WEBDUNIA|
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില പുതുക്കി നിശ്ചയിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കുവാന്‍ സാദ്ധ്യത. അടുത്ത മാസം യോഗം വിളിച്ചുകൂട്ടുമെന്നാണ് സൂചന.

അതേ സമയം പെട്രോളിയം ഉല്‍പ്പന്നങ്ങളുടേ വില വര്‍ദ്ധനവ് ഉടനെയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ഡിയോറ കഴിഞ്ഞ ദിവസംപറഞ്ഞിരുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവ് ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി ഉണ്ടാക്കുമെന്ന് ഐക്യപുരോഗമന സഖ്യം കരുതുന്നു.

എന്നാല്‍ പ്രമുഖ സ്വകാര്യ ഇന്ധന വില്‍പ്പന കമ്പനിയായ എസ്സാര്‍, പെട്രോളിന്‍റെയും ഡീസലിന്‍റെയും വില വര്‍ദ്ധിപ്പിച്ചു. വില വര്‍ദ്ധിപ്പിക്കാത്തതു മൂലം ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ ഓയില്‍ തുടങ്ങിയ പൊതുമേഖല കമ്പനികള്‍ക്ക് പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ തുടങ്ങിയവ വില്‍ക്കുന്നതു വഴി ദിവസവും 240 കോടിയുടെ നഷ്‌ടമുണ്ടാകുന്നുണ്ടെന്നാണ്സാമ്പത്തിക വിദഗ്ധരുടെ നിഗമനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :