ക്ഷയിക്കാത്ത ശുഭങ്ങള്‍ക്ക് അക്ഷയ തൃതീയ

WEBDUNIA|
വൈശാഖം പൊതുവേ ശുഭ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ നല്ല മാസമായിട്ടാണ് കരുതുന്നത്. വൈശാഖ മാസത്തിലെ തൃതീയയെ അക്ഷയ തൃതീയായി പരിഗണിക്കുന്നു..

വൈശാഖ മാസത്തിന്‍റെ മൂന്നാം നാളില്‍ വരുന്ന അക്ഷയ തൃതീയ ജപഹോമ പിതൃ തര്‍പ്പണര്‍ത്തിനു പറ്റിയ ദിനമാണ് . ഗംഗാ സ്നാനം,യവന ഹോമം,യവ ഭക്ഷണം തുടങ്ങിയവയ്ക്കും ശ്രേഷ്ഠമായി വിലയിരുത്തുന്നു

അക്ഷയ തൃതീയയില്‍ ചെയ്യുന്ന ദാന ധര്‍മ്മങ്ങള്‍ക്ക് ശാശ്വതമായ ഫല സിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. 2006 ലെ അക്ഷയ തൃതീയ ഏപ്രില്‍ 30 ഞായറാഴ്ചയാണ് .

മുഹൂര്‍ത്തങ്ങള്‍ രണ്ടു വിധമാണ്.
പഞ്ചാംഗ സിദ്ധവും
സ്വയം സിദ്ധവും.
ജീവിതത്തിലെ ധന്യ സംഭവങ്ങള്‍ക്കു മുഹൂര്‍ത്തം കുറിക്കുന്നത് പഞ്ചാംഗം നോക്കിയാണ്.ആ ദിവസങ്ങള്‍ പഞ്ചാംഗ സിദ്ധമാണ്..

എന്നാല്‍ അക്ഷയ തൃതീയ,വിജയ ദശമി, പുതുവര്‍ഷാരംഭദിനമായ യുഗാദി തുടങ്ങിയ ദിവസങ്ങളും ബലി പഞ്ചമിയുടെ ആദ്യ പകുതി ദിനവും സ്വയം സിദ്ധമാണെന്നും,ആ ദിനങ്ങളില്‍ ശുഭ കാര്യങ്ങള്‍ ചെയ്യാന്‍ പഞ്ചാംഗാം നോക്കേണ്ടെന്നുമാണ് ഹിന്ദുക്കള്‍ക്കിടയിലെ വിശ്വാസം.

ഇന്ത്യയിലെ ജനങ്ങള്‍ ശൂഭ സൂചകമായി കരുതുന്ന ഈദിനം ലക്ഷ്മി വരദാനത്തിനായി സ്വര്‍ണം ഉള്‍പ്പടെയുള്ള ദ്രവ്യങ്ങള്‍ വാങ്ങാന്‍ പറ്റിയ ദിനവുമാണ്.

[


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :