മുഹറം - മനുഷ്യകുലത്തിന്‍റെ തുടക്കം

ടി ശശി മോഹന്‍

WEBDUNIA|
വേദനയുടെയും പീഡനത്തിന്‍റെയും ആചരണം

680 എ.ഡിയില്‍ - ഹിജറ വര്‍ഷം 61ല്‍ - ഇറാഖിലെ കര്‍ബലയില്‍ മുസ്ളീം രാജാവ് യാസിദ് ജമാലിനെയും അനുചരരെയും വഴിയില്‍ തടഞ്ഞ് പട്ടിണിക്കിട്ട് കൊന്നത് പത്തിനാണ്. പ്രവാചകന്‍റെ ചെറുമകന്‍ ഇമാം ഹുസൈനും അനുയായികളുമാണ് അന്ന് മരണം വരിച്ചത്. ഈ സംഭവമാണ് മുഹറം വേദനയുടെയും പീഡനത്തിന്‍റെയും ആചരണമായി മാറാന്‍ കാരണം.

ഷിയാ മുസ്ളീങ്ങള്‍ മുഹറം ഒന്നു മുതല്‍ കറുത്ത വസ്ത്രം ധരിച്ചു തുടങ്ങും. നിത്യവും മജ്ലിസുകള്‍ (യോഗങ്ങള്‍) നടത്തും. ഇമാം ഹുസൈന്‍റെ രക്തസാക്ഷിത്വത്തെക്കുറിച്ച് പ്രവചനങ്ങള്‍ നടത്തും. ഇമാം ഹുസൈന്‍റെ രക്തസാക്ഷിത്വത്തെക്കുറിച്ച് പ്രഭാഷണങ്ങള്‍ നടത്തും.

മുഹറത്തിന്‍റെ ആദ്യ നാളുകളില്‍ നാടെങ്ങും തണ്ണീര്‍ പന്തലുകള്‍ ഒരുക്കാറുണ്ട്. എല്ലാവര്‍ക്കും സൗജന്യമായി വെള്ളവും പഴച്ചാറുകളും നല്‍കുകയും ചെയ്തു. ഇമാം ഹുസൈനെയും സംഘത്തെയും വെള്ളവും ഭക്ഷണവും നല്‍കാതെ പീഡിപ്പിച്ചതിന്‍റെ മറുപടിയാണിത്.

മുഹറം നാളില്‍ തെരുവില്‍ വമ്പിച്ച ഘോഷയാത്ര നടത്തും. ദുഖസ്മരണയില്‍ സ്വയം പീഡനം നടത്തും. മിക്കപ്പോഴും അലങ്കരിച്ച വെള്ളക്കുതിര ഘോഷയാത്രക്ക് മുമ്പിലുണ്ടായിരിക്കും.

കേരളത്തില്‍ മുഹറത്തിന് പുലികളി നടത്താറുണ്ട്. ദേഹം മുഴുവന്‍ ചായം പൂശി, താളത്തിനൊപ്പിച്ച് ചുവടു വയ്ക്കുന്നതാണ് പുലികളി. ഹുസൈന്‍റെ ധീരോദാത്തത പ്രകീര്‍ത്തിക്കനാണിത്.

ചില മുസ്ളീങ്ങള്‍ മുഹറത്തിന് മതസമ്മേളനം നടത്തുകയും കര്‍ബലയിലെ സംഭവങ്ങളെ പുനിര്‍വിചാരം നടത്തുകയും ചെയ്യുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :