മുഹറം - മനുഷ്യകുലത്തിന്‍റെ തുടക്കം

ടി ശശി മോഹന്‍

WEBDUNIA|
അഷൂര

വിശുദ്ധമാസമായ മുഹറത്തിലെ പത്താം ദിനം "അഷൂര' എന്നറിയപ്പെടുന്നു. ഇസ്ളാമിക കലണ്ടറിലെ ഏറ്റവും പ്രധാനമായ ദിവസങ്ങളിലൊന്നാണിത്.അഷൂര ദിനത്തില്‍ കുടുംബത്തിന് വേണ്ടി കൂടുതല്‍ ചെയ്യുക എന്നാണ് പ്രവാചകന്‍റെ ഉപേദശം

ഈജിപ്തിലെ ഫറോയേയും പ്രജകളെയും ദൈവം ശപിച്ച് ചെങ്കടലില്‍ താഴ്ത്തിക്കൊന്നത് മുഹറം നാളിലായിരുന്നു. ഫറോയ്ക്കൈക്കെതിരെ ജൂതന്മാര്‍ നേടിയ വിജയമാണ് മുഹറം എന്ന ആഘോഷത്തിന് നിദാനം.

ഒമ്പതിനും പത്തിനും ഉപവസിക്കാന്‍ നബി തിരുമേനി കല്പിച്ചിട്ടുണ്ട്. ജൂതന്മാരും മുസ്ളീങ്ങളും ഉപവാസം അനുഷ്ടിക്കാറുണ്ട്.

മുഹറം വ്രതാനുഷ്ഠാനം മുന്‍കാലപാപങ്ങള്‍ക്ക് പരിഹാരമാകുമെന്ന് വിശ്വാസം. പത്തിന് വ്രതമനുഷ്ഠിക്കുന്ന അമുസ്ളിങ്ങളില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ ഒന്‍പതിനോ പതിനൊന്നിനോ കൂടി വ്രതമെടുക്കണമെന്നാണ് അനുശാസനം.

മുഹറം 10ഈദ് ആയി കണക്കാക്കുന്നവരുമുണ്ട്. സുറുമയെഴുതിയും പുതുവസ്ത്രങ്ങളണിഞ്ഞും വിശിഷ്ട വിഭാഗങ്ങള്‍ ഒരുക്കിയും അവര്‍ അത് ആഘോഷിക്കുന്നു. എന്നാല്‍ ഇതിന് ആധികാരികതയില്ല.

മുഹറാം മാസം അശുഭകരമാണെന്നും വിവാഹം പോലുള്ള മംഗള കര്‍മങ്ങള്‍ ഈ മാസത്തില്‍ പാടില്ലെന്നുമുള്ള വിശ്വാസം പ്രവാചകന്‍റെ ഉപദേശങ്ങള്‍ക്കെതിരാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :