സഹജീവികളോട്‌കാരുണ്യം കാണിക്കുക

ഇസഹാക്ക്

WEBDUNIA|
ഒരു വര്‍ഷത്തിലെ 12 ഭാഗങ്ങളില്‍ ഒന്നെടുത്ത് ഉപവസിക്കുകയും ആ ഉപവാസത്തെ അര്‍ത്ഥപൂര്‍ണമാക്കുവാന് നന്മകളള്‍ ചെയ്യുകയും സഹജീവികളോട് കാരുണ്യവും കര്‍ത്തവ്യവും പ്രകടിപ്പിക്കുകയും ചെയ്യുക എന്നതാണ് വിശുദ്ധ റമസാനിലെ ദിനരാത്രങ്ങള്‍കൊണ്ട് ലക്ഷ്യംവെയ്‌ക്കേണ്ടത്.

അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ദൈവാനുഗ്രഹമുണ്ടാകുക. സൂര്യനെ അടയാളപ്പെടുത്തിയാണ് ഉപവാസം. ചന്ദ്രനെ കണക്കാക്കിയാണ് ദിനരാത്രങ്ങള്‍ ഇതും രണ്ടും സൂചിപ്പിക്കുന്നത് ആരംഭ കാലഘട്ടത്തില്‍ സമയം അടയാളപ്പെടുത്തുവാന് മറ്റു മാര്‍ഗങ്ങളുണ്ടായിരുന്നില്ല എന്നാണ്.

അതല്ലെങ്കില്‍ മനുഷ്യനിര്‍മിതമായ ഒന്നിനെയും സ്വീകരിക്കാതെ കളങ്കമില്ലാത്ത പ്രപഞ്ച ശക്തികളെ മാത്രം ആശ്രയിച്ചായിരുന്നു. സമയം ചിട്ടപ്പെടുത്തിയിരുന്നത്. ഇതില് നിന്ന് നമുക്ക് മനസ്സിലാക്കാന്‍ ചിലതുണ്ട്. ഒന്ന് ഇതിന്റെ പിറവിയുടെ യഥാര്‍ത്ഥ ലക്ഷ്യത്തെയാണ്. രണ്ടാമത് ഇത് ആരംഭിക്കുന്ന കാലത്തെയാണ്. മൂന്നാമത് അണുപോലും വ്യതിചലിക്കാതെയുള്ള അള്ളാഹുവിലുള്ള അചഞ്ചലമായ വിശ്വാസം.

റമസാനിലെ പ്രാര്‍ത്ഥനകളും ജീവിതവും ഏവരും സൂക്ഷ്‌മതയോടെയാണ് കാണുന്നത്. ദൈവനാമം ജപിച്ച് സല്‍കര്‍മങ്ങള്‍ ചെയ്‌ത് ആര്‍ത്തിയും ആസക്തിയുമില്ലാതെ പൂര്‍ണമായും അള്ളാഹുവില് അര്‍പ്പിച്ച് നോമ്പിന്റെ അന്തസ് സംരക്ഷിക്കുന്നത് ധാരാളമാണ്. എന്നാല് പരിശുദ്ധ റമസാനിലെ പവിത്രതകളെ കളങ്കപ്പെടുത്തുന്നവരും ധാരളമാണ്. ഇത് നാം വിസ്‌മിച്ചുകൂട.

ഈ കാലയളവില് കാണുന്ന ഇഫ്‌ത്താറുകള് പലതും ധൂര്‍ത്തിന്റെ അടയാളങ്ങളായി മാറുകയാണ്. നോമ്പ് നോറ്റവരെയാണ് തുറപ്പിക്കേണ്ടത്. ഇപ്പോള് ഇഫ്‌ത്താറുകള് ഫാഷനായി മാറിയിരിക്കുന്നു. നോമ്പെടുക്കുന്നവരും അല്ലാത്തവരും ഒരേ പന്തിയിലിരിക്കുന്നത് അഭികാമ്യമല്ല.

സമൂഹത്തില്‍ നോമ്പ് അനുഷ്‌ഠിക്കുന്ന പാവപ്പെട്ടവരെ ഇക്കൂട്ടര്‍കാണാതെ പോകുന്നു. അവര്‍ക്ക് ക്ഷണം നിരസിക്കപ്പെടുന്നു. അവരിലേക്ക് സഹായ ഹസ്‌തങ്ങള് തയാറാകുന്നില്ല. ഇത് നാം കണ്ടറിയണം. ഇത്തരം ഇഫ്‌ത്താറുകള്‍ക്ക് ദൈവാനുഗ്രഹം ലഭിക്കില്ല. സമൂഹ നന്മ ലക്ഷ്യംവെച്ച് നാം പ്രവര്‍ത്തിക്കണം. ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങളെയും ആചാര അനുഷ്‌ഠാനങ്ങളെയും ഇതര വിശ്വാസികള്‍ക്ക് കൂടി പഠിപ്പിക്കുവാന് സംവിധാനം ഒരുക്കണം.

റമസാനിലെ വ്രതം അനുഷ്‌ഠിക്കാന് തയാറാകാത്തവര് അതിന്റെ പവിത്രത നഷ്‌ടമാക്കുന്ന പ്രവര്‍ത്തികളില് നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കണം. അതാണ് യഥാര്‍ത്ഥ വിശ്വാസിയുടെ കടമ. നോമ്പുകാലം സഹജീവികളോട് കാരുണ്യം കാണിക്കാന് തയാറാകണം. എന്നാല് മാത്രമേ നോമ്പ് പൂര്‍ണമാവുകയുള്ളൂ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :