മുഹറം: സന്തോഷം;ദുഃഖാചരണം

ടി ശശി മോഹന്‍

WEBDUNIA|
ഇസ്ളാമി കലണ്ടറിലെ ഹിജറ വര്‍ഷത്തിലെ ആദ്യമാസമാണ് മുഹറം എന്ന നിഷിദ്ധ മാസം. മുഹറത്തിലെ പത്താം ദിവസം മുസ്ളീങ്ങള്‍ക്ക് പ്രധാനമാണ്. ഹസ്രത്ത് ഇമാം ഹുസൈന്‍റെ രക്തസാക്ഷിത്വത്തിന്‍റെ ഓര്‍മ്മ ദിനമാണ് മുഹറം.

മുഹറം ഒന്നു മുതല്‍10 വരെ ചിലപ്പോള്‍ ആഘോഷം നടക്കുന്നു. മുഹറം അഷുറ എന്നും അറിയപ്പെടുന്നു.

മുഹറം നാളിലാണ് മനുഷ്യകുലത്തിന്‍റെ തുടക്കം എന്നാണ് കരുതുന്നത്. അന്നാണ് ദൈവം ആദത്തെയും ഹവ്വയെയും സൃഷ്ടിച്ചത് എന്നൊരു വിശ്വാസമുണ്ട്. ദൈവം ഭൂമിയും സ്വര്‍ഗ്ഗവും ഉണ്ടാക്കിയതും ഇതേ നാളിലാണ്. ഒമ്പതിനും പത്തിനും ഉപവസിക്കാന്‍ നബി തിരുമേനി കല്പിച്ചിട്ടുണ്ട്. ജൂതന്മാരും മുസ്ളീങ്ങളും ഉപവാസം അനുഷ്ടിക്കാറുണ്ട്.

680 എ.ഡിയില്‍ - ഹിജറ വര്‍ഷം 61ല്‍ - ഇറാഖിലെ കര്‍ബലയില്‍ മുസ്ളീം രാജാവ് യാസിദ് ജമാലിനെയും അനുചരരെയും വഴിയില്‍ തടഞ്ഞ് പട്ടിണിക്കിട്ട് കൊന്നത് പത്തിനാണ്. പ്രവാചകന്‍റെ ചെറുമകന്‍ ഇമാം ഹുസൈനും അനുയായികളുമാണ് അന്ന് മരണം വരിച്ചത്. ഈ സംഭവമാണ് മുഹറം വേദനയുടെയും പീഡനത്തിന്‍റെയും ആചരണമായി മാറാന്‍ കാരണം.

ഈജിപ്തിലെ ഫറോയേയും പ്രജകളെയും ദൈവം ശപിച്ച് ചെങ്കടലില്‍ താഴ്ത്തിക്കൊന്നത് മുഹറം നാളിലായിരുന്നു. ഫറോയ്ക്കൈക്കെതിരെ ജൂതന്മാര്‍ നേടിയ വിജയമാണ് മുഹറം എന്ന ആഘോഷത്തിന് നിദാനം.

നോഹയുടെ പെട്ടകം ജൂഡി കൊടുമുടിയില്‍ എത്തിയത് മുഹറത്തിനായിരുന്നു. ഹസ്രത്ത് ഇബ്രാഹിം തീയില്‍ നിന്ന് രക്ഷപ്പെട്ടതും ഹസ്രത്ത് മൂസഫവോയുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടതും മുഹറത്തിനായിരുന്നു.

കേരളത്തില്‍ മുഹറത്തിന് പുലികളി നടത്താറുണ്ട്. ദേഹം മുഴുവന്‍ ചായം പൂശി, താളത്തിനൊപ്പിച്ച് ചുവടു വയ്ക്കുന്നതാണ് പുലികളി. ഹുസൈന്‍റെ ധീരോദാത്തത പ്രകീര്‍ത്തിക്കനാണിത്.

ചില മുസ്ളീങ്ങള്‍ മുഹറത്തിന് മതസമ്മേളനം നടത്തുകയും കര്‍ബലയിലെ സംഭവങ്ങളെ പുനിര്‍വിചാരം നടത്തുകയും ചെയ്യുന്നുണ്ട്.

ഷിയാ മുസ്ളീങ്ങള്‍ മുഹറം ഒന്നു മുതല്‍ കറുത്ത വസ്ത്രം ധരിച്ചു തുടങ്ങും. നിത്യവും മജ്ലിസുകള്‍ (യോഗങ്ങള്‍) നടത്തും. ഇമാം ഹുസൈന്‍റെ രക്തസാക്ഷിത്വത്തെക്കുറിച്ച് പ്രവചനങ്ങള്‍ നടത്തും. ഇമാം ഹുസൈന്‍റെ രക്തസാക്ഷിത്വത്തെക്കുറിച്ച് പ്രഭാഷണങ്ങള്‍ നടത്തും.

മുഹറം നാളില്‍ തെരുവില്‍ വമ്പിച്ച ഘോഷയാത്ര നടത്തും. ദുഖസ്മരണയില്‍ സ്വയം പീഡനം നടത്തും. മിക്കപ്പോഴും അലങ്കരിച്ച വെള്ളക്കുതിര ഘോഷയാത്രക്ക് മുമ്പിലുണ്ടായിരിക്കും.

മുഹറത്തിന്‍റെ ആദ്യ നാളുകളില്‍ നാടെങ്ങും തണ്ണീര്‍ പന്തലുകള്‍ ഒരുക്കാറുണ്ട്. എല്ലാവര്‍ക്കും സൗജന്യമായി വെള്ളവും പഴച്ചാറുകളും നല്‍കുകയും ചെയ്തു. ഇമാം ഹുസൈനെയും സംഘത്തെയും വെള്ളവും ഭക്ഷണവും നല്‍കാതെ പീഡിപ്പിച്ചതിന്‍റെ മറുപടിയാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :