ബറാ അത്ത് രാവുകഴിഞ്ഞു, ഇനി റംസാന്‍.

WEBDUNIA|
ശഅബാന്‍ പതിനഞ്ചാം രാവ്. രണ്ടാഴ്ച കഴിഞ്ഞാള്‍ പുണ്യങ്ങളുടെ റംസാന്‍ മാസം പിറക്കും. റംസാനെ വരവേല്‍ക്കാനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങുന്നത് ശ ‌അബാന്‍ 15 മുതലാണ്. ഈ രാത്രി ഇസ്ലാം വിശ്വാസികള്‍ക്ക് പുണ്യവും പാപവിമോചകവുമാണ്. ഇതിനെ ബറാഅത്ത് രാവ് എന്നാണു വിളിക്കുന്നത്.ഓഗസ്റ്റ് 16ന് രാത്രിയായ്രുന്നു ഇത്

ബറാഅത്ത് രാവ് കഴിഞ്ഞുള്ള ദിവസം പകലിലാണ് വ്രതാനുഷ്ഠാനം. ഇത് നിര്‍ബന്ധിത വ്രതമല്ല പ്രവാചകന്‍ റംസാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ ദിവസം വ്രതം അനുഷ്ഠിച്ചിരുന്നത് ശഅബാന്‍ മാസത്തിലായിരുന്നു.

കര്‍ക്കിടകം കഴിഞ്ഞ് ചിങ്ങത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതു പോലെ മുസ്ലീങ്ങള്‍ ഈ ദിവസം വീടും പരിസരവും ശുദ്ധിയാക്കുകയും പഴയ സാധനങ്ങള്‍ മാറ്റുകയും ചിലപ്പോള്‍ വീറ്റും മറ്റും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്നു. പള്ളികളിലും ഇതേമട്ടിലുള്ള വാര്‍ഷിക വൃത്തിയാക്കല്‍ നടക്കാറുണ്ട്

ഹിജ്റ കലണ്ടറില്‍ എട്ടാമത്തെ മാസമായ ശഅബാനിലെ പതിനഞ്ചാം രാവ് പാപമോചനത്തിന്‍റെ രാവാണ്. ആരാത്രി പ്രാര്‍ഥനയും പ്രത്യേക നമസ്കാരങ്ങളും പകല്‍ വ്രതാവും പുണ്യമേറിയതാണ്.

ബറാഅത്ത് രാവില്‍ പാപമോചനം തേടുന്നവരുടെ പ്രാര്‍ഥന അല്ലാഹു സ്വീകരിക്കുമെന്നാണ് വിശ്വാസം ഒരു വ്യക്തിയുടെ ഒരു വര്‍ഷത്തെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് ബറാഅത്ത് രാവിലാണെന്നും സങ്കല്പമുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :