പാട്ട് പാടി മലയാളികളുടെ ഹൃദയം കവര്‍ന്ന് ധോണിയുടെ മകള്‍

മലയാളം പാട്ടുമായി ധോണിയുടെ മകള്‍ !

AISWARYA| Last Modified ബുധന്‍, 25 ഒക്‌ടോബര്‍ 2017 (08:59 IST)
മലയാളികളുടെ ഹൃദയം കവര്‍ന്ന ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ’ എന്ന പാട്ടുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ ധോണിയുടെ മകള്‍ സിവ ധോണി. കേരളവുമായി ഒരു ബന്ധവുമില്ലാത്ത ധോണിയുടെ മകള്‍ എങ്ങനെയാണ് പാട്ട് പാടുന്നതെന്ന അത്ഭുതത്തിലാണ് സോഷ്യല്‍ മീഡിയ.

മകളുടെ പേരിലുള്ള പേജില്‍ ധോണി തന്നെയാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വെറും ഒരു മണിക്കൂറിനുള്ളില്‍ നിരവധി പേരാണ് വീഡിയോ കണ്ടത്. കുഞ്ഞെങ്ങനെ മലയാളം പഠിച്ചെന്ന ചോദ്യം കമന്റായി നിരവധി പേര്‍ ചോദിക്കുന്നുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :