മധുരവും ഗംഭീരവുമായ പഞ്ചാരിമേളം

എ കെ ജെ അയ്യര്‍

panchari- thruppekkulam Achyutha maarar
PROPRO
പ്രധാന പഞ്ചാരി മേളക്കാര്‍

തൃശൂര്‍ ജില്ലയിലെ ക്ഷേത്രങ്ങളിലാണ് പഞ്ചാരി മേളത്തിന് കീര്‍ത്തിയും പ്രാമാണ്യവും ഉള്ളത്. തൃശൂര്‍ പൂരത്തിന് ഇതൊരു അവിഭാജ്യ മേളമാണ്.

പെരുവനം, ആറാട്ടുപുഴ, കുട്ടനെല്ലൂര്‍, എടക്കുന്നി, ഊരകം, ചേര്‍പ്പ്, ചക്കം‌കുളം, ഗുരുവായൂര്‍ തുടങ്ങിയ ക്ഷേത്രങ്ങളിലും എറണാകുളത്തെ തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലും പഞ്ചാരി മേളം കാണാനും ആസ്വദിക്കാനും ആയിരക്കണക്കിന് ആളുകള്‍ എത്തിച്ചേരാറുണ്ട്.

തൃപ്പേക്കുളം അച്യുതമാരാര്‍, മട്ടന്നൂര്‍ ശങ്കരന്‍‌കുട്ടി മാരാര്‍, പെരുവനം കുട്ടന്‍ മാരാര്‍, കേളത്ത് അരവിന്ദാക്ഷന്‍, പെരുവനം സതീശന്‍ മാരാര്‍, ചെറുശ്ശേരി കുട്ടന്‍ എന്നിവരാണ് ഇപ്പോള്‍ അറിയപ്പെടുന്ന പഞ്ചാരി പ്രമാണക്കാര്‍.

പെരുവനം അപ്പുമാരാര്‍, കുമാരപുരത്ത് അപ്പുമാരാര്‍, പട്ടിരാത്ത് ശങ്കരമാരാര്‍, മാക്കോത്ത് നാണുമാരാര്‍, കുറപ്പത്ത് ഈച്ചരമാരാര്‍, കരേക്കത്ത് ഈച്ചര മാരാര്‍, ചക്കം‌കുളം അപ്പുമാരാര്‍, മുളം‌കുന്നത്തുകാവ് അപ്പുക്കുട്ട കുറുപ്പ്, പണ്ടാരത്തില്‍ മുരളി, കച്ചം‌കുറിച്ചി കണ്ണന്‍ എന്നിവര്‍ അറിയപ്പെടുന്ന പഞ്ചാരിമേളക്കാരായിരുന്നു.WEBDUNIA|ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :