സുജാതയുടെ മൂന്നാം ഊഴം

സുജാതയ്ക്ക് മികച്ക്വ്ഹ പിന്നണി ഗായികക്കുള്ള സംസ്ഥാന പുരസ്കാരം

WEBDUNIA|
സ്വരശുദ്ധിയുടെ കാര്യത്തിലും ആലാപന ശൈലിയുടെ കാര്യത്തിലും വ്യത്യസ്തത പുലര്‍ത്തുകയും നിത്യഹരിതമായി ശബ്ദം നിലനിര്‍ത്തുകയും ചെയ്യുന്ന സുജാത മൂന്നാം വട്ടവും മികച്ച ഗായികകയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡിന് അര്‍ഹയായിരിക്കുകയാണ്.

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത രാത്രി മഴ എന്ന ചിത്രത്തിലെ ''ബാന്‍സുരീ ശ്രുതിപോലെ....."" എന്ന ശ്രീനിവാസുമായി ചേര്‍ന്ന് പാടിയ ഗാനത്തിനാണ് ഇക്കുറി അവാര്‍ഡ് ലഭിച്ചത്.

രാത്രിമഴ ഇക്കുറി സംഗീത വിഭാഗത്തിലുള്ള മിക്കവാറും എല്ലാ അവാര്‍ഡും നേടിയെടുത്തു. ശ്രീനിവാസ് ആദ്യമായി മികച്ച ഗായകനായി. സംഗീത സംവിധായകനായി രമേശ് നാരായണനെ തെരഞ്ഞെടുത്തു.

ഇത് സംസ്ഥാന അവാര്‍ഡ് ചരിത്രത്തില്‍ ആദ്യമാണ്. യുഗ്മഗാനത്തിന് ഗായികാ ഗായകന്മാര്‍ക്ക് അവാര്‍ഡ് നല്‍കുന്നതും അതേ ഗാനത്തിന്‍റെ ശില്‍പ്പിയായ സംഗീത സംവിധായകന് അവാര്‍ഡ് നല്‍കുന്നതും.

ഈ പാട്ട് അവാര്‍ഡ് അര്‍ഹിക്കുന്നതാണ് - സുജാത പറയുന്നു. ചിലപ്പോള്‍ ചില പാട്ടുകള്‍ക്ക് അവാര്‍ഡ് കിട്ടുമ്പോള്‍ സ്വയം തോന്നാറുണ്ട് ഇത് അത്രയ്ക്കും നല്ല പാട്ടായിരുന്നോ എന്ന്. എന്നാല്‍ ബാന്‍സുരി ശ്രുതി... യുടെ കാര്യം അങ്ങനെയല്ല.

യുഗ്മഗാനങ്ങളണ് സുജാത മലയളത്തില്‍ ഏറെ പാടിയിട്ടുള്ളത്.കരിമിഴി കുരുവിയെ കണ്ടീല... (ദേവദാസിനോടൊപ്പം മീശമാധവന്‍) കരിനീലകണ്ണിലെന്തെടി... വിനീത് ശ്രീനിവാസനോടൊപ്പം ചക്കരമുത്ത്) തുടങ്ങിയ പാട്റ്റുകള്‍ സുജാതയുടെ സമീപകാല ഹിറ്റുകളാണ്

യേശുദാസിനോടൊപ്പം കൊച്ചുകുട്ടിയായി അരങ്ങില്‍ പാടിത്തുടങ്ങിയ സുജാത ഒ.എന്‍.വി കുറുപ്പ് എഴുതി അര്‍ജ്ജുനന്‍ ഈണമിട്ട് ടൂറിസ്റ്റ് ബംഗ്ളാവ് എന്ന ചിത്രത്തിനു വേണ്ടി പാടിയ ''കണ്ണെഴുതി പൊട്ട് തൊട്ട് കല്ലുമാല ചാര്‍ത്തിയപ്പോള്‍ കണ്ണാംതളി പൂവിനെന്തു നാണം"".

സ്വപ്നം കാണും പെണ്ണേ... സ്വര്‍ഗ്ഗം തേടും കണ്ണേ..... യേസുദാസിനൊപ്പം കാമം ക്രോധം ലോഭം മോഹം എന്ന ചിത്രത്തില്‍ പാടിയ ഈ പാട്ടാണ് സുജാതയുടെ ആദ്യ യുഗ്മഗാനം.

1975 ലായിരുന്നു സുജാതയുടെ സിനിമാ പ്രവേശം. അതിനു ശേഷം മലയാളത്തിലും തമിഴിലുമായി ഒട്ടേറെ പാട്ടുകള്‍ പാടി. യേശുദാസിനൊപ്പം പാടിയതുകൊണ്ട് കൗമാരം എത്തും മുമ്പേ സുജാതയ്ക്ക് പേരും പ്രശസ്തിയും കൈവന്നിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :