പ്രണയത്തിന്‍റെ പുതുമഴസ്പര്‍ശം - യൂട്യൂബില്‍ ‘അരുകിലായ്...’ തരംഗം!

‘അരികിലായ്’ ആല്‍ബം യൂട്യൂബില്‍ തരംഗമാകുന്നു!

Arukilaay, Gokul Harshan, Album, Music Album, Yuktiraj Kadalundi, Youtube, അരുകിലായ്, ഗോകുല്‍ ഹര്‍ഷന്‍, ആല്‍ബം, മ്യൂസിക് ആല്‍ബം, യുക്തിരാജ് കടലുണ്ടി, യൂട്യൂബ്
Last Updated: വെള്ളി, 6 ജനുവരി 2017 (18:50 IST)
ഒരു കൂട്ടം യുവാക്കള്‍ ഒരുക്കിയ അരികിലായ് എന്ന മ്യൂസിക്ക് ആല്‍ബം യൂട്യൂബില്‍ തരംഗമാകുന്നു. ആലാപന ശൈലികൊണ്ടും ഈണംകൊണ്ടും തികച്ചും വ്യത്യസ്ഥത പുലര്‍ത്തുന്ന ആല്‍ബം മെര്‍ക്കുറി ആര്‍ട്ട് ഹൗസാണ് നിര്‍മ്മിച്ചിരിക്കുന്നത്.

മാര്‍ ഇവാനിയോസ് കോളേജ് വിദ്യാര്‍ത്ഥി ഗോകുല്‍ ഹര്‍ഷനാണ് ഗാനത്തിന് ഈണം നല്‍കിയതും ആലപിച്ചതും. ഗോകുല്‍ ഹര്‍ഷനൊപ്പം അശ്വതി കൃഷ്‌ണയാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്.

സംവിധാനവും എഡിറ്റിംഗും നിര്‍വഹിച്ചത് ശ്രീവിഷ്‌ണുവും ആല്‍ബത്തിന്റെ ഗാനരചന ഉണ്ണിമോഹനും ഛായാഗ്രഹണം നിര്‍വഹിച്ചത് യുക്തിരാജ് കടലുണ്ടിയുമാണ്. ക്രിയേറ്റീവ് കണക്‌ട് ആണ് ഓണ്‍ലൈന്‍ മീഡിയാ പാര്‍ട്‌ണര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :