മോഡിയുടെ ‘ഭാരത് വിജയ്’ മെഗാ റാലിക്ക് തുടക്കമായി

ജമ്മു| WEBDUNIA|
PTI
PTI
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുടെ ‘ഭാരത് വിജയ്’ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് ബുധനാഴ്ച തുടക്കം. ജമ്മു കശ്മീരിലെ പാക് അതിര്‍ത്തിയോട് ചേര്‍ന്ന ഹിരാനഗറിലെ റാലിയില്‍ മോഡി ഇന്ന് പങ്കെടുക്കും. രാവിലെ കശ്മീരിലെത്തിയ മോഡി വൈഷ്ണവോ ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

കുതിരപ്പുറത്താണ് അദ്ദേഹം ക്ഷേത്രദര്‍ശനത്തിന് എത്തിയത്. മോഡിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മോഡിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ അദ്ദേഹം രാജ്യത്തെ 295 മണ്ഡലങ്ങളിലായി 185 റാലികളില്‍ പങ്കെടുക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :