മോഡിക്കെതിരെ മത്സരിക്കാനില്ലെന്ന് സച്ചിന്‍!

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിക്കെതിരെ ശക്തനായ എതിരാളിയെ തേടുകയാണ് കോണ്‍ഗ്രസ്. വാരാണസിയില്‍ മോഡിയെ എതിരിടാന്‍ ആരെ നിര്‍ത്തും എന്ന കോണ്‍ഗ്രസിന്റെ അന്വേഷണം സച്ചിന്‍ ടെന്‍ഡുല്‍ക്കറില്‍ വരെ കൊണ്ടെത്തിച്ചു. എന്നാല്‍ കോണ്‍ഗ്രസിന്റെ അഭ്യര്‍ത്ഥന സച്ചിന്‍ നിരസിച്ചു. കോണ്‍ഗ്രസിന്റെ രാജ്യസഭാംഗമാണ് സച്ചിനിപ്പോള്‍.

മോഡിയെ എതിര്‍ക്കാന്‍ മുതിര്‍ന്ന നേതാവ് ദ്വിഗ് വിജയ് സിംഗിന്റെ പേര് പാര്‍ട്ടി ഹൈക്കമാന്‍ഡ് പരിഗണിക്കുന്നുണ്ട്. സിംഗ് ഇക്കാര്യത്തില്‍ താല്‍‌പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്.

പ്രാദേശിക നേതാവ് അജയ് രാജിനെയും കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. 2009 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വാരാണസിയില്‍ മൂന്നാം സ്ഥാനത്തായിരുന്നു. വാരാണസിയില്‍ ബ്രാഹ്മിണ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ഗുണം ചെയ്യും എന്ന വിലയിരുത്തലും കോണ്‍ഗ്രസിനുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :