യുവത്വത്തിന്റെ ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കി പി സി ചാക്കോ

അങ്കമാലി| WEBDUNIA|
PRO
യുവത്വത്തിന്റെ ചോദ്യശരങ്ങള്‍ക്ക്‌ മറുപടി നല്‍കി യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി പി സി ചാക്കോ അങ്കമാലി നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി.

അങ്കമാലി ബൈപാസ്,‌ യുവാക്കളുടെ ഇടയില്‍ രൂപംകൊണ്ടിട്ടുള്ള അരാഷ്ട്രീയവാദം, ചാലക്കുടി മണ്ഡലത്തിലെ വികസന സ്വപ്നങ്ങള്‍ എന്നിവയെക്കുറിച്ചായിരുന്നു യുവാക്കള്‍ക്ക്‌ അറിയേണ്ടിയിരുന്നത്‌. ഇതിനെല്ലാം മറുപടി നല്‍കികൊണ്ടാണ്‌ ചാക്കോ അങ്കമാലി നിയോജകമണ്ഡലത്തില്‍ പര്യടനം നടത്തിയത്‌.

അങ്കമാലി നഗരസഭയ്ക്ക്‌ പുറമെ കറുകുറ്റി, മൂക്കന്നൂര്‍, തുറവൂര്‍, മഞ്ഞപ്ര, അയ്യംമ്പുഴ, മലയാറ്റൂര്‍-നീലീശ്വരം, കാലടി എന്നീ പ്രദേശങ്ങളില്‍ പ്രാദേശിക യുഡിഎഫ്‌. നേതാക്കളോടൊപ്പമെത്തിയ ചാക്കോ ഈ മേഖലയിലുള്ള ഫിസാറ്റ്‌ എന്‍ജിനിയര്‍ കോളേജ്‌, അങ്കമാലി സെന്റ്‌ ആന്റ്സ്‌ കോളേജ്‌, അങ്കമാലി ഡിസ്റ്റ്‌, മൂക്കന്നൂര്‍ ബാലനഗര്‍ ഐ.ടി.സി. തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, വിവിധ കോണ്‍വെന്റുകളും സന്ദര്‍ശിച്ചു.

പഴയകാല യുഡിഎഫ്‌.നേതാക്കളെയും സ്വാതന്ത്ര്യസമരസേനാനികളേയും നേരില്‍ കണ്ട ചാക്കോ സഹായ അഭ്യര്‍ത്ഥനയും നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍, ബാംബു കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി ജെ ജോയി, നഗരസഭ ചെയര്‍മാന്‍ സി കെ വര്‍ഗീസ്‌, യുഡിഎഫ്‌ കണ്‍വീനര്‍ മാത്യുതോമസ്‌, അങ്കമാലി ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ അഡ്വ കെ എസ്‌ ഷാജി തുടങ്ങിയവര്‍ ഒപ്പം ഉണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :