ഭരണനേട്ടങ്ങള്‍ വിശദീകരിച്ചാല്‍ വിജയിക്കാമെന്ന് മന്‍മോഹന്‍സിംഗ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. സമീപകാല തിരിച്ചടികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരമാണ് നല്‍കുന്നതെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് പറഞ്ഞു.

എഐസിസി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ സംസാരിച്ച സോണിയ ഗാന്ധി രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കില്ലെന്നും അന്തിമതീരുമാനമാണിതെന്നും വ്യക്തമാക്കിയിരുന്നു.

മതേതരകാഴ്ചപ്പാടുകളുള്ള പാര്‍ട്ടികള്‍ ഒന്നിക്കണമെന്നതിന്റെ ആവശ്യകതയും യുപി‌എ അധ്യക്ഷ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രസംഗിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിര്‍ണ്ണായക എഐസിസി സമ്മേളനമാണ് ഡല്‍ഹിയില്‍ നടക്കുന്നത്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :