ജനപ്രതിനിധികളുള്‍പ്പെട്ട കേസുകള്‍ ഒരുവര്‍ഷത്തിനകം പരിഹരിക്കണം

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 10 മാര്‍ച്ച് 2014 (14:16 IST)
PRO
ക്രിമിനല്‍ കേസുകളിലും അഴിമതി കേസുകളിലും ഉള്‍പെട്ട എംപിമാരുടെയും എംഎല്‍എമാരുടെയും വിചാരണ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി.

കേസ് ചാര്‍ജ് ചെയ്തതിനു ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയില്ളെങ്കില്‍ വിചാരണ കോടതി ജഡ്ജി ഹൈകോടതി ചീഫ് ജസ്റ്റിസിനു മുന്നില്‍ വിശദീകരണം സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

ക്രിമിനല്‍ കേസില്‍ ഉള്‍പെട്ട ജനപ്രതിനിധികളെയുംമറ്റും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കണമെന്ന പൊതു താല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :