പ്രധാനകൃതികള്‍: അമ്മ, കുടുംബിനി, കൂപ്പുകൈ, സ്ത്രീ ഹൃ ദയം, പ്രഭാംഗുരം, കളിക്കൊട്ട, വെളിച്ചത്തില്‍, സോപാനം, നൈവേദ്യം, മഴുവിന്‍റെ കഥ, അമ്പലത്തില്‍, ഭാവനയില്‍.
തൊട്ടിലാട്ടും ജനനിയെ പെട്ടന്ന് തട്ടി നീക്കി രണ്ടോമനക്കൈകള്‍ കാട്ടുകെന്നുടെ കൊച്ചനുജത്തിയെ ....
തുടങ്ങിയ വരികള്‍ കേരളത്തിലെ അമ്മമാര്‍ക്കും കുട്ടികള്‍ക്കും എത്രയോ കാലങ്ങളായി പ്രിയതരമാണ്.
ഈ ഭൂമിയില്‍ നിന്ന് ഉയര്‍ന്ന് മറ്റൊരു ലോകത്തേക്ക് പോകവേ ബാലാമണിയമ്മ
''നീലവാനിനു താഴെ പച്ചനാക്കില വെച്ച പോലെ മിന്നുമെന്‍ നാട്ടിലെയ് ക്കു ഞാന്‍ കണ്ണോടിയ് ക്കെ, കണ്ണീരും കടുംനോവും പകയും വീറും പോരു മാണ് കാണുക.(മഴുവിന്‍റെ കഥ)
കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, ആശാന്‍ വേള്‍ഡ് പ്രൈസ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ ബാലാമണിയമ്മയെ തേടിയെത്തി.
2004 സപ്റ്റംബര്‍ 29 ന് ബാലാമണിയമ്മ അന്തരിച്ചു. 95 വയസായിരുന്നു. അതിന് മുമ്പ് അവര്‍ രോഗശയ്യയിലായിരുന്നു. ഏഴു വര്‍ഷം മുമ്പാണ് വാര്‍ധക്യത്തിന്‍റെ അവശതകള്‍ ബാലാമണിയമ്മയെ കീഴടക്കിയത്. അടുപ്പമുള്ളവരെപ്പോലും പലപ്പോഴും തിരിച്ചറിയാറില്ല.
എങ്കിലും സ്വന്തം കവിതകള്‍ എന്നും ഓര്‍മ്മയില്‍ നിന്നു. ഓര്‍മ്മയില്‍ നിന്ന് പതിയെ കവിതയും മാഞ്ഞു തുടങ്ങിയപ്പോഴാണ് സന്ദര്‍ശകര്‍ക്ക് മക്കള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
മലയാള കവിതയുടെ മുത്തശ്ശിയായ ബാലാമണിയമ്മ ് എളമക്കര കീര്‍ത്തി നഗറില്‍ മകള്‍ ഡോ. സുലോചനയുടെ വസതിയില്‍ വച്ചാണ് മരിച്ചത്.
മാതൃത്വത്തിന്‍റെ കവയിത്രിയ്ക്ക് മകളുടെ അക്ഷരപ്രണാമം. അമ്മിഞ്ഞപ്പാലിന്‍റെ മധുരത്തോടൊപ്പം എഴുത്തിന്‍റെ കരുത്തും പകര്‍ന്നു നല്‍കിയ അമ്മയുടെ ജീവിതപ്പാതയിലൂടെ ഒരു മകള്‍ നടത്തുന്ന തീര്‍ത്ഥയാത്രയാണ് "പേനയാല്‍ തുഴഞ്ഞ ദൂരങ്ങള്‍'.
നാലപ്പാട്ട് ബാലാമണിയമ്മയുടെ രചനാലോകത്തെക്കുറിച്ചും സാഹിത്യേതര ജീവിതത്തെപ്പറ്റിയും ദര്‍ശനങ്ങളെപ്പറ്റിയും ഉള്ള അനുഭവക്കുറിപ്പുകളിലൂടെ അമ്മ എന്തായിരുന്നു തങ്ങള്‍ക്കെന്നും മകള്‍ നാലപ്പാട്ട് സുലോചന തിരിച്ചറിയുന്നതാണ് ഈ കൃതി.