പ്രകൃതിയുടെ കവി ; ദാര്‍ശനികതയുടേയും

ടി. ശശിമോഹന്‍

WEBDUNIA|
സൗന്ദര്യാത്മകതയാണ് പി യുടെ കവിതകളുടെ മുഖമുദ്ര. കേരളീയ സ്വത്വം അതില്‍ നിറഞ്ഞുനില്‍ക്കുന്നു. കേരളത്തിന്‍റെ ഓണം, വിഷു, തിരുവാതിര, ഉത്സവങ്ങള്‍, അന്പലങ്ങള്‍, പ്രകൃതി സൗന്ദര്യം എന്നിവയെല്ലാം അദ്ദേഹം കവിതയിലേക്ക് ആവാഹിച്ചു.

മിക്ക കവിതകള്‍ക്കും കേരളീയമായൊരു താളബദ്ധത കൈവരുത്താനും അദ്ദേഹം ശ്രദ്ധിച്ചു.

പേര്‍ത്തും നേറ്റിയില്‍ മഞ്ഞവരക്കുറി
ചര്‍ത്തിയ പുലരി വരും നേരം
തനതുടലില്‍ നവമാടകള്‍ ചാര്‍ത്തി
പനിനീരലരിന് തുള്ളാനും
മൊട്ടുകിളുക്കും പിച്ചകവള്ളിക
ളാതിര നോല്‍ക്കാന്‍ വെന്പുന്പോള്‍
വാസന നൂറു പുരട്ടിയ വെറ്റില
പോലെ പകലുകള്‍ ചുരുളുന്പോള്‍......
.........................
വരുമോ വീണ്ടും പൂത്തിരുവാതിര
ചൊരിയും വെള്ളി നിലാവേ നീ

എന്ന് പറന്നു പോയ പൂത്തിരുവാതിരയില്‍ കവി പാടുന്നു.

മുകിലുകള്‍ മേയും കുന്നിന്‍ ചരിവിലൊരമ്പലമുണ്ടല്ലോ
അമ്പലനടയില്‍ പന്തലിടുന്നൊരു മാമരമുണ്ടല്ലോ

എന്ന് കവി പാടുമ്പോള്‍ കുന്നിന്‍ ചരുവിലെ അമ്പലവും അതിനു മുകളില്‍ നീന്തിക്കളിക്കുന്ന വെണ്‍മേഘങ്ങളും അമ്പലമുറ്റത്തെ വലിയ ആലും മാത്രമല്ല ചെണ്ടയുടെ താളവും ഈ വരികളില്‍ നമുക്കനുഭവപ്പെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :