പ്രകൃതിയുടെ കവി ; ദാര്‍ശനികതയുടേയും

ടി. ശശിമോഹന്‍

WEBDUNIA|

ജ-നനം : 1906 ഒക്ടോബര്‍ 25 മരണം : 1978 മേയ് 27

നല്ല കുറേ കവിതകളുടെ കാല്‍പ്പാടുകള്‍ അവശേഷിപ്പിച്ചാണ് കവി പി.കുഞ്ഞിരാമന്‍ നായര്‍ കടന്നുപോയത്. കേരളത്തിന്‍റെ ഭൂമികയില്‍ ഈ കവിയുടെ കാല്‍പ്പാടുകളും ഏറെ പതിഞ്ഞിട്ടുണ്ട്. കാരണം പി.കുഞ്ഞിരാമന്‍ നായര്‍ നാടോടിയായ കവിയായിരുന്നു.

അദ്ദേഹത്തിന് സ്ഥിരം ആസ്ഥാനമില്ലായിരുന്നു. അമ്പലങ്ങളും വഴിയമ്പലങ്ങളും വല്ലപ്പോഴുമൊക്കെ സുഹൃദ് ഭവനങ്ങളും താവളമാക്കി അദ്ദേഹം കവിതകളുമായി കേരളത്തില്‍ തലങ്ങും വിലങ്ങും സഞ്ചരിച്ചു.

ഒടുവില്‍ തിരുവനന്തപുരത്തെ പഴയ സി.പി.സത്രത്തില്‍ അദ്ദേഹം ഭാണ്ഡക്കെട്ടിറക്കി വച്ച് യാത്ര മതിയാക്കി-..............ആരോരുമറിയാതെ,.............. ആര്‍ക്കും തിരിച്ചറിയാനാവാതെ.

മലയാണ്മയുടെ, കേരളീയതയുടെ സാന്നിദ്ധ്യമാണ് പി യുടെ കവിതകളില്‍ തുടിക്കുന്നത്. ഭൗതികവും ആദ്ധ്യാത്മികവുമായ കാമനകള്‍ക്കൊപ്പം കവിത ചിലപ്പോള്‍ ദാര്‍ശനിക തലങ്ങളിലേക്ക് ഉയര്‍ന്നുപോകുന്നു.

കളിയച്ഛന്‍ പോലുള്ള കവിതകള്‍ പി.യുടെ ദര്‍ശനങ്ങളുടെ ആകെത്തുകയാണ്. സുഖലോലുപത ആഗ്രഹിച്ചിരുന്ന കവി വ്യക്തിജ-ീവിതത്തില്‍ അല്‍പമൊക്കെ കുത്തഴിഞ്ഞ മട്ടിലായിരുന്നുവെങ്കിലും അദ്ദേഹത്തിന്‍റെ കവിതകളില്‍ ആസക്തിയും അനാസക്തിയും ആകൃഷ്ടതയും വൈരാഗ്യവും ജ-ീവിത വ്യഗ്രതയും മരണവും പലപ്പോഴും ഏറ്റുമുട്ടുന്നതായി നിരൂപകന്മാര്‍ എഴുതുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :