എലിയട്ട് -കാലത്തെ അതിജീവിക്കുന്ന കവി

WEBDUNIA|


20 ാം നൂറ്റാണ്ടില്‍ സാഹിത്യത്തിന് ഉണ്ടായ ആധുനികതയുടെ വക്താക്കളില്‍ ഒരാളാണ് ആംഗ്ളോ -അമേരിക്കന്‍ കവിയായ ടി.എസ്.എലിയട്ട്.

വിമര്‍ശകന്‍, നാടകകൃത്ത് തുടങ്ങിയ നിലകളിലും എലിയട്ട്. പ്രമുഖനായിരുന്നു. ദി ലവ് സോംഗ് ഓഫ് ജെ-.ആല്‍ഫ്രഡ് പ്രംഫ്രോക്ക്, വേസ്റ്റ് ലാന്‍റ്,ഫോര് ക്വാര്‍ട്ടേഴ്സ് എന്നിവ പ്രധാന കൃതികളാണ്.

1988 സെപ്തംബര്‍ 26 ന് ബിസിനസ്സുകാരനായ ഹെന്‍റി വെയര്‍ എലിയട്ടിന്‍റെയും കാര്‍ലറ്റ് കാമ്പെ സ്റ്റേണ്‍സിന്‍റെയും ഇളയ മകനായി സമ്പന്നതയില്‍ ആയിരുന്നു ജ-നനം.

1895 മുതല്‍ 1905 വരെ സെന്‍റ് ലൂയി മിത്ത് അക്കാഡമിയില്‍ പ്രാധമിക വിദ്യാഭ്യാസം. 1906-9 കാലത്ത് ഹാര്‍വാര്‍ ഡില്‍ നിന്നും ബിരുദം നേടി.

1910 ല്‍ പാരീസിലേക്ക് പോയ എലിയട്ട് ഹാര്‍ വാര്‍ഡില്‍ തിരിച്ചെത്തി തത്വജ-്ഞാനത്തില്‍ ഡോക്ടറേറ്റിന് പഠിച്ചു. അക്കാലത്ത് ബ്രാഡ്ലിയുടെ കൃതികളും ബുദ്ധിസവും ഇന്ത്യന്‍ ഭാഷാ ശാസ്ത്രവും പഠിച്ചു.
സംസ്കൃതവും പാലിയും അഭ്യസിക്കുകയും ചില മത ഗ്രന്ഥങ്ങള്‍ വായിക്കുകയും ചെയ്തിരുന്നു.

1915 ജ-ൂണ്‍ 26 ന് സുഹൃ ത്തായ വിവിന്‍ ഹെയ് വുഡിനെ വിവാഹം ചെയ്തു. 1933 ല്‍ ബന്ധം വേര്‍പെടുത്തി സെക്രട്ടറിയായിരുന്ന എസ്മെ വരേലി ലെച്ചറെ 1957 ജ-നുവ്രി 10 ന് വിവാഹം ചെയ്തു. എലിയട്ടിന്‍റെ കൃതികള്‍ മുഴുവന്‍ പുനരാവിഷ്കരിച്ചത് എസ്മെ ആയിരുന്നു.

പുകവലി ശീലം സമ്മാനിച്ച ശ്വാസകോശ രോഗം മൂലം 1965 ജ-നുവ്രി നാലിന് അദ്ദേഹം അന്തരിച്ചു.
അമേരിക്കന്‍ ഈസ്റ്റ് കോക്കറിലെ സെന്‍റ് മൈക്കിള്‍സ് ചര്‍ച്ച് സെമിത്തേരിയിലാണ് അദ്ദേഹത്തിന്‍റെ അന്ത്യ വിശ്രമം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :